കൈതമുള്ളുപോലെ
നിന്റെ സ്നേഹം കൊളുത്തിയിട്ടും
നോവിന്റെ നാവുകള്‍ക്ക്
നീളം ഏറെയെന്നറിയാന്‍ വൈകി.
കൂട്ടുകാരാ
ഉള്‍ക്കനമില്ലാത്ത ഉപാധികളില്‍
നമ്മള്‍ ചെറുതാകുന്നെന്നും
ഉള്ള കനം എനിക്കേറെയാകുന്നെന്നും
ഉണ്മയൊരു വിഭ്രമാണെന്നും
തെളിയുകയാണല്ലോ.
പിടഞ്ഞു മാറാനും
പറിച്ചെടുക്കാനുമാകാതെ
ഉഴറുകയാണല്ലോ.
ഇപ്പോള്‍
അവസാനനിലാക്കീറും
നിലത്തായിക്കഴിഞ്ഞു.
വറ്റിയകിണറ്റുവക്കത്ത്
വിനാശത്തിലേക്ക്
വിരലുപിടിച്ചെന്ന വെളിപാടില്‍
വഴിതീര്‍ന്നിരിക്കുന്നു.
നിന്റെ സ്നേഹം കൊളുത്തിയിട്ടും
നോവിന്റെ നാവുകള്‍ക്ക്
നീളം ഏറെയെന്നറിയാന്‍ വൈകി.
കൂട്ടുകാരാ
ഉള്‍ക്കനമില്ലാത്ത ഉപാധികളില്‍
നമ്മള്‍ ചെറുതാകുന്നെന്നും
ഉള്ള കനം എനിക്കേറെയാകുന്നെന്നും
ഉണ്മയൊരു വിഭ്രമാണെന്നും
തെളിയുകയാണല്ലോ.
പിടഞ്ഞു മാറാനും
പറിച്ചെടുക്കാനുമാകാതെ
ഉഴറുകയാണല്ലോ.
ഇപ്പോള്‍
അവസാനനിലാക്കീറും
നിലത്തായിക്കഴിഞ്ഞു.
വറ്റിയകിണറ്റുവക്കത്ത്
വിനാശത്തിലേക്ക്
വിരലുപിടിച്ചെന്ന വെളിപാടില്‍
വഴിതീര്‍ന്നിരിക്കുന്നു.
മൊത്തത്തില്‍ സംഗതി കൊള്ളാം .... എനിക്കിഷ്ടമായി..
ReplyDeleteകവിതയെ കുറിച്ച് വല്യ വര്‍ത്താനം പറയാന്‍ അറിയാത്തത് കൊണ്ടു കൂടുതല്‍ മിണ്ടാതെ പോകുന്നു...
.ആശംസകള്‍....!
ഡാഷ് ബോര്‍ഡിലെ നോട്ടിഫിക്കേഷന്‍ കണ്ടപ്പോള്‍ ശെഫിയുടെ കഥ അറിയാനാ ഓടി വന്നത്...
അതെന്തായി ആവോ..?
"പിടഞ്ഞു മാറാനും
ReplyDeleteപറിച്ചെടുക്കാനുമാകാതെ
ഉഴറുകയാണല്ലോ."
നല്ല വരികള്‍. പലപ്പോഴും അങ്ങിനെയാണ്.
ധാരണകള്‍ തെറ്റിധാരണകള്‍ ആകുമ്പോള്‍
സംഭവിക്കുന്നത്.
കവിത ഇഷ്ടമായി.
നന്നായി. ഉള്‍ക്കനമില്ലാത്ത ഉപാധികൾ ... ശരിതന്നെ.
ReplyDeleteചില ബന്ദങ്ങളുടെ ചങ്ങല കണ്ണികള്‍ ഇങ്ങനെയാണ് പിടിച്ചു മാറ്റിയാലും അകലില്ല
ReplyDeleteവരികള്‍ ഇഷ്ടമായി.
ReplyDeleteകവിത നന്നായി, വരികളും അവതരണവും, ഒക്കെ.
ReplyDeleteഎന്നാലും ആശയം തീരെ ശരിയായില്ല,
ഇന്നും ആത്മഹതയെപ്പറ്റി ചിന്തിക്കുന്നവരോ, ഛെ!
good one
ReplyDeleteനല്ല രചന .. പക്ഷെ അന്ത്യം വിനാശത്തിലേക്ക് വിരല്‍ പിടിച്ചത് ,,,,, ?????? ഇനിയും വരാം ..... ആശംസകള്‍
ReplyDeletenannaayirikkunnu...iniyum thudaratte..nanmakal
ReplyDeleteവറ്റിയകിണറ്റുവക്കത്ത്
ReplyDeleteവിനാശത്തിലേക്ക്
വിരലുപിടിച്ചെന്ന വെളിപാടില്‍
വഴിതീര്‍ന്നിരിക്കുന്നു..........
Nice.......congrats......
കൈതമുള്ള് പോലെ മനസ്സില്‍ പോറല്‍ ഏല്‍പ്പിക്കുന്ന സ്നേഹം....കൊള്ളാല്ലോ....
ReplyDeletewww.harithakamblog.blogspot.com
വായിച്ചു ...
ReplyDeleteവായിച്ചു ഇഷ്ടമായി
ReplyDeleteനന്നായിരിയ്കുന്നൂ ട്ടൊ..ആശംസകള്‍.
ReplyDeleteമനസില്‍ ചില നിമിശങ്ങളില്‍ മാത്രം ഉണ്ടാക്കുന്ന് തോന്നലുകള്‍
ReplyDeleteവഴി തീര്‍ന്നു എന്നത്
വരികള്‍ കൊള്ളാം
നല്ല കവിത
Well done!
ReplyDeleteഉള്‍ക്കനമില്ലാത്ത ഉപാധികളില്‍
നമ്മള്‍ ചെറുതാകുന്നെന്നും
ഉള്ള കനം എനിക്കേറെയാകുന്നെന്നും
ഉണ്മയൊരു വിഭ്രമാണെന്നും...
ആധുനിക വനിത ഇത്രയൊന്നും അബലയല്ല, ഫൗസൂ
കൈത മുള്ള് ദേഹത്തു കൊണ്ടാല്‍ ചിലര്‍ക്ക് പനിക്കും...സൌഹൃദവും സ്നേഹവും ഒക്കെ അങ്ങനെ തന്നെ.....നന്നായി വരികള്‍...ആശംസകള്‍...[എന്‍റെ പുതിയ പോസ്റ്റ് ഉണ്ട്]
ReplyDeleteനന്നായിട്ടുണ്ട് ചേച്ചി..
ReplyDeleteഓടിയെത്തിയ ഇസ്മൈലിക്കാ
ReplyDeleteഷെഫിയുടെ കഥ മനസ്സിലുണ്ട്. കടലാസിലേക്കായില്ല.
@സോണീ
ആത്മഹത്യ എന്ന് അതെഴുതുമ്പോള്‍ ഉള്ളില്‍ ഇല്ലായിരുന്നു
@ബൈജു.
പിന്നെ ആധുനിക വനിത എത്രവരെ അബല ആണ്?
ചില നേരത്ത് അബലയായിപ്പോകും.
അങ്ങനോരവസ്ഥ വരാത്തിടത്തോളം കാലം നമുക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല.
എന്നു വച്ച് എപോഴും അങ്ങനെ ആണെന്നല്ല.
ഇഷ്ടം പറയാന്‍ ഓടിയെത്തിയരേ
എല്ലാവരോടും ഒത്തിര്‍ നന്ദി. സ്നേഹം.
ആശംസകള്‍...
ReplyDeleteതീരുമെന്നുറപ്പുള്ള ചില വഴികളുണ്ട്.
ReplyDeleteഅവിടെയാവും സത്യത്തില്‍ വഴിയുടെ തുടക്കം.
ഫിലോസഫി കൊണ്ട് ജീവിതത്തെ മറയ്ക്കാനാവില്ലെങ്കിലും
തൂത്തുമാറ്റാനാവും ഉള്ളിലെ ഇലപ്പടര്‍പ്പുകള്‍.
വായിച്ചു.. ഇഷ്ടപ്പെട്ടു...
ReplyDeleteThis comment has been removed by the author.
ReplyDeleteസ്നേഹം വറ്റുമ്പോള്‍ ഉള്‍ക്കനമില്ലാത്ത ഉപാധികള്‍ ഉണ്ടാകുന്നു ...വളരെ നന്നായിട്ടുണ്ട്
ReplyDeleteഎല്ലാവരോടും
ReplyDeleteഒരിക്കല്‍ക്കൂടി
സ്നേഹം
revelations.. !!!
ReplyDeleteNow only i got a peace of mind to read this one.. My apologies..
The way always ends up on the begining of another one.. Look forward or at the adjacent sides to find out the new path.. Your poems are always in the emotional turmoils.. I like it in the way i am also going through such situations.. A mirror towards me.. Thank you.. And take care..
വികാരങ്ങളുടെ നൂല്‍പാലങ്ങളിലൂടെ മനസ്സുകളുടെ സഞ്ചാരം...
ReplyDelete