Thursday, October 6, 2011

ആകുലം

ഒരുപാട് ഞാനുണ്ട്,
നീയും.
പക്ഷേ,
വേര്‍പാടുകൊണ്ട്
അടയാളം വച്ച നീ
ഒന്നേയുള്ളു.
ആ നീ ആരാണ്‌?

ഒരുപാട് വാക്കുകളുണ്ട്.
എന്റേതും നിന്റേതും.
പക്ഷേ
നമ്മുടേതായി ഒന്നേയുള്ളു.
ഇനിയും പറയാത്ത അത്
എവിടെയാണ്‌?

ഒരുപാട് തുറസ്സുകളുണ്ട്
നിന്നിലേക്കും
എന്നിലേക്കും.
പക്ഷേ,
പിരിയാനും
പിടഞ്ഞുമാറാനും
ഒറ്റ വഴിയേയുള്ളു
അനിവാര്യമായ അതേതാണ്‌?

ഒരുപാട് ഉത്തരങ്ങളുണ്ട്
എനിക്കും,
നിനക്കും.
പക്ഷേ,
ഉണ്മയെ ഉപാധിയാക്കുന്ന
ഒറ്റച്ചോദ്യമേയുള്ളു.
നിരന്തരം നീക്കിവച്ച,
നീക്കുപോക്കുകളില്‍ ഉറക്കിവച്ച അത്
ഉണരുന്നത് എന്നാണ്‌?

നീരവം നിശ്ചിന്തം
നമുക്കൊന്നുറങ്ങാനാകുന്നത്
ഇനി എപ്പോഴാണ്‌?

48 comments:

  1. ഈ ലോകത്ത്‌ ഉറക്കം നിഷിദ്ധം ആക്കപെട്ടു കഴിഞ്ഞിരിക്കുന്നു.. ആ ചോദ്യം മാത്രം എങ്ങും മുഴങ്ങിക്കൊണ്ടേയിരിക്കും..നല്ല വരികള്‍

    ReplyDelete
  2. തന്നിലേക്ക് തന്നെ എപ്പോഴും ചോദിക്കേണ്ട ചോദ്യങ്ങള്‍...നന്നായിരിക്കുന്നു...

    ReplyDelete
  3. ഹല്ല ..! ഇതിനൊക്കെ ആരുത്തരം തരൂന്നാ വിചാരം..?
    ചുമ്മാ..! അറിഞ്ഞിരുന്നാലും ആരും പറയൂല്ലാ...!
    എല്ലാം പൊയ്മുഖങ്ങള്‍...!!

    ആശംസകളോടെ..പുലരി

    ReplyDelete
  4. ഒരുപാട് ഞാനുണ്ട്,
    നീയും.
    പക്ഷേ,
    വേര്‍പാടുകൊണ്ട്
    അടയാളം വച്ച നീ
    ഒന്നേയുള്ളു.
    ആ നീ ആരാണ്‌?
    nannai ezithi.

    ReplyDelete
  5. എന്റെ വ്യാകുല മാതാവേ,
    ഒരു ആകുല കവിതകൊണ്ട് ഈ ശങ്കിനി-മങ്ക മനുഷ്യന്റെ നെഞ്ച് തകര്‍ക്കുന്നത് നീ കാണുന്നില്ലേ..!!

    തികച്ചും പുതുമായര്‍ന്ന വരികള്‍
    ശിഷ്യെ വത്സലേ നമിച്ചുനില്‍പ്പൂ നിന്മുന്പില്‍ നമ്രശിരസ്ക്കനായി!

    ReplyDelete
  6. നല്ല വരികള്‍...

    ഈ ചോദ്യത്തിനൊക്കെ ഉത്തരം പറയാന്‍ പറ്റാണെങ്കില്‍ ഞാനാരായി...?

    ReplyDelete
  7. എല്ലാം അറിയാമെങ്കിലും ഒന്നും അറിയില്ല എന്ന് നടിക്കുന്നതാണ് ഇന്നിന്റെ രീതി.....

    ReplyDelete
  8. ബ്ലോഗുകളിലെ കവിത എഴുത്ത് കേവലമായ ഒരു വിനോദമല്ല എന്നു തെളിയിക്കുന്ന രചന. ഗൗരവ ബുദ്ധിയോടെ കവിതയെ സമീപിക്കുന്ന എഴുത്ത്.
    നിലവാരമുള്ള നല്ല രചന.

    ReplyDelete
  9. അര്‍ത്ഥവത്തായ കവിത. നല്ല വീക്ഷണം

    @Pradeep Kumar : ബ്ലോഗുകളെ കേവലം വിനോദോപാധിയായി കാണുന്നത് ഒരു പരിധിവരെ സെലിബ്രിറ്റീസ് മാത്രമാവുമെന്ന് തോന്നുന്നു.

    ReplyDelete
  10. വളരെ അര്‍ത്ഥവത്തായ വരികള്‍ .ഈടുറ്റ രചന .അഭിനന്ദനങ്ങള്‍!

    ReplyDelete
  11. കാലത്ത് തന്നെ നല്ല ഒരു കവിത വായിച്ചു ... ആശംസകള്‍ ... ലിങ്ക് തന്ന കനൂരാനും നന്ദി

    ReplyDelete
  12. നല്ലൊരു കവിത! ഇഷ്ടായി!
    നല്ല എഴുത്ത്! ഉഷാറായി മുന്നോട്ടുപോട്ടെ..
    ഈ അനിയത്തിയുടെ എല്ലാ ഭാവുകങ്ങളും!

    സസ്നേഹം,
    ദിവ്യ

    ReplyDelete
  13. നല്ല കവിത ..
    എനിക്കും ഇഷ്ടായി......

    ReplyDelete
  14. വെളിപാടുകളുണ്ട് വരികളില്‍.....വരികള്‍ക്കിടയിലുമുണ്ട് വായന....
    നല്ല കവിത....ആശംസകള്‍.....

    ReplyDelete
  15. നല്ല ലളിതിമായ വരികള്‍..മനുഷ്യന്മാര്‍ക്ക് മനസ്സിലാകുന്ന കവിതകള്‍ ബൂലോകത്ത് അപൂര്‍വമാണ്..എന്തായാലും ഇതെനിക്കിഷ്ടായി.

    ReplyDelete
  16. അഭിനന്ദനങ്ങള്‍ അര്‍ഹിയ്ക്കുന്ന കവിതയും കവയത്രിയും...!

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. ശരിയാണ്. 'ഞാന്‍, എനിക്ക്, എന്റേത്' ഇതത്രയും എനിക്കും നിനക്കും ആവോളമുണ്ട്. മനുഷ്യന്റെ വ്യവഹാരപഥങ്ങളില്‍ സ്വന്തമെന്ന് അഹങ്കരിച്ചുപയോഗിക്കുന്ന ഒരുപാട് വാക്കുകളുമുണ്ട്. എന്നാല്‍, ഉണ്മയെ ഉപാധിയാക്കുന്ന ഉത്തരത്തിനായി സ്വയം നഷ്ടപ്പെടുകയല്ലാതെ സാധ്യമല്ല തന്നെ.. ഒരു വലിയ പൂജ്യത്തിലേക്ക് തിരകെ നടക്കുകയും, അങ്ങനെ ഇല്ലായ്മ എന്ന ഉള്ളതില്‍ നിന്നും ഉണ്ടാവതിലേക്കുള്ള ഉണര്ച്ചക്ക് വേണ്ടിയുള്ള സ്വസ്ഥമായൊരു ഉറക്കം അനിവാര്യമാണ്. അവിടെ നിന്നുതിര്‍ക്കുന്ന ഓരോ വാക്കിലും വചനത്തിലും മരിക്കുന്നതിനു മുമ്പേ മരിച്ചവന്റെ ഉണ്മയെ സത്യത്തെ കേള്‍ക്കാം.
    ഈ ഉണര്‍ത്തു പാട്ടിനു അഭിനന്ദനം.

    ReplyDelete
  19. ഒരുപാട് ഉത്തരങ്ങളുണ്ട്
    എനിക്കും,
    നിനക്കും.
    പക്ഷേ,
    ഉണ്മയെ ഉപാധിയാക്കുന്ന
    ഒറ്റച്ചോദ്യമേയുള്ളു.
    നിരന്തരം നീക്കിവച്ച,
    നീക്കുപോക്കുകളില്‍ ഉറക്കിവച്ച അത്
    ഉണരുന്നത് എന്നാണ്‌?

    എന്നാവും?????

    ReplyDelete
  20. പ്രിയപ്പെട്ടവരേ
    നിങ്ങളുടെ വാക്കുകള്‍ വല്ലാത്തൊരൂര്‍ജ്ജം തരുന്നുണ്ട്.
    വലിയ ഒരൂര്‍ജ്ജം എന്നു മാത്രം പറയട്ടെ.
    സ്നേഹത്തോടെ

    ReplyDelete
  21. a lot of queries hovering around us.. With and without convincing answers.. These thoughts were came from the struggles of inner mind.. Thus it really haunted me and i am in a vital blue.. It bring me some weird thoughts.. And i will try to give you the answer of last question.. It is on our 'd'- day we can sleep peacefully.. Without any nagging issues.. The only thing after it in concepts are related to the eternity.. Who knows.. That may be only a fools paradise.. After all a long sigh.. :-/

    ReplyDelete
  22. ആരെങ്കിലും ഒന്ന് വിശദീകരിച്ച് തന്നാൽ എനിയ്ക്കും കൂടെ മനസ്സിലാക്കാമയിരുന്നു, കവയിത്രി എന്താണു ഉദ്ദേശിച്ചിരിയ്ക്കുന്നതെന്ന്..

    ക്ഷമിയ്ക്കണം, ഞാൻ കവിത ആസ്വാദനത്തിൽ വളരെ പിറകിലാണു...

    (No offence, Fousia)

    ReplyDelete
  23. മൃദുലവും സ്വയം ചിന്തിക്കുന്നതും ആയ (?) ഒരു സ്വരമുണ്ട് ഈ കവിതയിൽ!

    ReplyDelete
  24. ഇഷ്ടായിട്ടോ കവിത..ഈ ഉത്തരങ്ങള്‍ കിട്ടിയാല്‍ അറിയിക്കുമല്ലോ അല്ലെ??

    ReplyDelete
  25. kavitha evideyokkeyo koanthivalikkunnundu, athukondu thanne ishtappedaathirikkaanaavunnilla.

    ReplyDelete
  26. ആകുലമായ മനസ്സുകളാണ് കാവ്യ സ്രോതസ്സ്.
    ഈ ആകുലതയെ നെഞ്ചോടു ചേര്‍ക്കുക എന്നും.
    ആശംസകളോടെ

    ReplyDelete
  27. വളരെ ഇഷ്ടമായി.. നീരവം നിശ്ചിന്തം
    നമുക്കൊന്നുറങ്ങാനാകുന്നത്
    ഇനി എപ്പോഴാണ്‌?

    ReplyDelete
  28. പരസ്പ്പരം തിരിച്ചറിയുന്നതാണ് വലിയ അറിവ്
    പക്ഷെ അതിനു കയിയാതെ പോകുന്നു

    ReplyDelete
  29. മാറ്റി മാറ്റിവെച്ച സാധ്യതകളാവും
    സ്വപ്നവും കവിതയുമാവുന്നത്.
    ജീവിതം കൊണ്ട് ഹരിച്ചു ബാക്കിയായ
    വാക്കിന്റെ ശിഷ്ടം.
    കെട്ടിനില്‍ക്കുന്ന തടാകം പോലൊരു
    ശാന്തത ഈ വരികള്‍ക്ക്.
    കൊടും തണുപ്പും ചിലപ്പോള്‍ പൊള്ളിക്കും.

    ReplyDelete
  30. ഒരുപാട് കവിതകളുണ്ട്.
    എന്റേതും നിന്റേതും.
    പക്ഷേ
    നമ്മുടേതായി ഒന്നുമില്ല .
    ഇനിയും എഴുതാത്ത അത്
    എവിടെയാണ്‌?

    ReplyDelete
  31. ഇഷ്ടായി ഈ കവിത...

    ReplyDelete
  32. ഫൌസിയാ....... കവിത ഇഷ്ടപ്പെട്ടു...ഫീല്‍ ഉണ്ട്....

    ReplyDelete
  33. nalla post
    enne ormma undo chechi?
    http://www.appooppanthaadi.com/

    ReplyDelete
  34. പ്രിയപ്പെട്ടവരേ
    പലപ്പോഴായി വരികയും നല്ലത് പരയുകയും ചെയ്ത എല്ലാവരോടുമായി നന്ദി.
    ചിലപ്പൊഴെങ്കിലും വലിയാ ആശ്വാസമായിരുന്നു നിങ്ങശ്ശ്ല് വരവ് എന്നുകൂടി പറയട്ടെ

    ബിജുവിനോട് പ്രത്യേകം.
    ഈ പറച്ചിലില്‍ വളരെ സന്തോഷം. പരിഭവം ഇല്ലെന്നല്ല. പക്ഷെ സന്തോഷമാണ്‌ കൂടുതല്‍.
    കാരണം എല്ലാവര്‍ക്കും ഒരേ പോലെ ബോധിക്കുമ്പോള്‍ പറയുന്നതില്‍ എന്തോ കുഴപ്പം ഉണ്ട് എന്നൊരു
    (തെറ്റായ!) തോന്നല്‍ എനിക്കുണ്ട്. അല്ലെങ്കില്‍ എല്ലാവര്‍ക്കും ഒരേപോലെ ബോധിക്കുമ്പോള്‍ നമ്മള്‍ ഒന്നും പറയുന്നില്ലെന്ന് ഒരു തോന്നല്‍.
    തുടര്‍ന്നും വരുമല്ലോ. പരിഭവിക്കുമോ എന്ന പേടി കൂടാതെ അഭിപ്രായങ്ങള്‍ തുറന്നു പറയുമല്ലോ. ഇഷ്ടമായില്ല, മനസ്സിലായില്ല
    തുടങ്ങിയ അഭിപ്രായങ്ങള്‍ കിട്ടാന്‍ ഏറെ കഷ്ടപ്പാടുണ്ട് എന്ന് അറിയാവുന്നതല്ലേ.

    ReplyDelete
  35. ഒരല്പം വൈകിപ്പോയി ഞാനിത് കാണാന്‍.
    അര്‍ത്ഥവത്തായ ഈ വരികള്‍ക്ക് എന്‍റെ ആശംസകള്‍ .

    ReplyDelete
  36. നല്ല കവിത.
    ഇവിടെ ഞാന്‍ ആദ്യമാണ്.
    ഇനി പതിവായി വായിക്കും.

    ReplyDelete
  37. കവിത ഇഷ്ടായി, അര്‍ത്ഥവത്തായ വരികള്‍
    അഭിനന്ദനം

    ReplyDelete
  38. ഒരുപാട് ഞാനുണ്ട്,
    നീയും.
    പക്ഷേ,
    വേര്‍പാടുകൊണ്ട്
    അടയാളം വച്ച നീ
    ഒന്നേയുള്ളു.
    ആ നീ ആരാണ്‌? ഒരായിരം ആശംസകള്‍ ... വീണ്ടും വരാം ... സസ്നേഹം ..

    ReplyDelete
  39. വരികൾ നന്നായിട്ടുണ്ട്...

    ReplyDelete
  40. വളരെ സുന്ദരം...

    ഭാവുകങ്ങള്‍

    ReplyDelete
  41. ആകുലങ്ങളില്‍ അവതാളങ്ങളില്‍ ....ഇടക്കിടെ ഉണരുന്ന ചോദ്യങ്ങള്‍
    ഉത്തരങ്ങള്‍ ഉണ്ടെങ്കിലും ...മൌനം ഞെരുക്കുന്നു...

    നല്ല കവിത ....

    ReplyDelete
  42. ഇവിടെ ഞാന്‍ ആദ്യമാണ്.നല്ല കവിത.

    അടയാളം വച്ച നീ
    ഒന്നേയുള്ളു.
    ആ നീ ആരാണ്‌?

    ReplyDelete
  43. ഒരുപാട് ഞാനുണ്ട്,
    നീയും.
    പക്ഷേ,
    വേര്‍പാടുകൊണ്ട്
    അടയാളം വച്ച നീ
    ഒന്നേയുള്ളു.
    ആ നീ ആരാണ്‌?
    ...............എങ്ങനെയോ വഴി തെറ്റി ആദ്യായി ഞാനിന്നാണെത്തുന്നത്.. എന്തായാലും ഒരുപാടിഷ്ടായി...

    ReplyDelete