ഉടലിന്
ഉന്മാദത്തിന്റെ
ഉടുപ്പുതുന്നിയ ഉമ്മകള്‍,
നിന്റെ ചുണ്ടിന്റെ
ആഭിചാരം.
നിന്റെ കൈപ്പട ഈ മുറിവുകള്‍
രൂപകങ്ങളുടെ നദിയില്‍
ഞാന്‍ മാത്രം വായിക്കുന്ന
നീറ്റലെന്ന കാവ്യം.
ഉന്മാദത്തെ
ഉടലാക്കി
നമ്മുടെ ചുണ്ടുകള്‍.
ആ ഒറ്റ നിമിഷം
പേരെല്ലാം നേരായി.
ഉയിരിന്
ഉണ്മയിലേക്ക്
ഒരു കൊളുത്തു വീണു.
ഉന്മാദത്തിന്റെ
ഉടുപ്പുതുന്നിയ ഉമ്മകള്‍,
നിന്റെ ചുണ്ടിന്റെ
ആഭിചാരം.
മറ്റാരും കാണാത്ത
ഈ മുറിവുകള്‍, നിന്റെ കൈപ്പട, നിന്റെ കൈപ്പട ഈ മുറിവുകള്‍
രൂപകങ്ങളുടെ നദിയില്‍
ഞാന്‍ മാത്രം വായിക്കുന്ന
നീറ്റലെന്ന കാവ്യം.
ഉന്മാദത്തെ
ഉടലാക്കി
നമ്മുടെ ചുണ്ടുകള്‍.
ആ ഒറ്റ നിമിഷം
പേരെല്ലാം നേരായി.
ഉയിരിന്
ഉണ്മയിലേക്ക്
ഒരു കൊളുത്തു വീണു.