Saturday, July 16, 2011

അന്തിയ്ക്ക്

അന്തിയാണിരുട്ടും മക്കളുമൊപ്പം വീട്ടില്‍
വന്നുകേറുന്നു നിറംമങ്ങിയമിഴികളില്‍
നിറയാനേതോ ചാനല്‍പ്പരസ്യം നിരത്തുന്നു.
ഇനിത്താങ്ങുവാന്‍ വയ്യ സമ്മര്‍ദ്ദം
ചൂളംവിളി മുഴക്കുന്നടുക്കള.
ഇടവേളയിലരിയിറക്കിവക്കുന്നാരോ.

വാര്‍ത്തയുമത്താഴവും വിഴുങ്ങലൊന്നിച്ചാണ്‌
ഉമ്മാടെപാത്രത്തിന്‌ വിളിവരാറായി.
മിണ്ടാത്തചോറിലുപ്പും രുചിയില്ലാത്തതായി.

ഇരുട്ടും കുഴമ്പിന്റെ മണവും കുഴഞ്ഞ
ഈ മുറിയില്‍ മിണ്ടാനാര്‌?
ഒന്നുമേമിണ്ടാതെന്നേ പോയതാണുള്ളോരാള്‌.

മേഘത്തിന്നിരുള്‍മുറിവാതില്‍പ്പാളിയില്‍ നിന്നും
ഇത്തിരിച്ചിരിതന്നുമാഞ്ഞുപോയ്‌ ചന്ദ്രക്കല.
ഇരുട്ട് ശീലിച്ചുപോയ്. ഇല്ലിനിപ്പരാതികള്‍.
പ്രാര്‍ത്ഥനമാത്രം. ഭാവി നിങ്ങള്‍ക്കീ മുറിതന്ന്
ശപിക്കാതിരിക്കട്ടെ.

36 comments:

  1. അനസ്‌ മാളയുടെ ചുളിവീണവിരലുകള്‍ക്കും (www.tharivettam.blogspot.com)
    ഹക്കീം ചെറുപ്പ മോന്‍സിന്റെ "ഈ പാത ഇവിടെ തീരുന്നുവിനും"( http://hakeemcheruppa.blogspot.com)
    ഒപ്പം ഈ കവിതയും മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് നടത്തിയ കവിത മത്സരത്തില്‍ തിരഞ്ഞടെത്തു എന്നുംകൂടി സസന്തോഷം പറയട്ടെ.
    ഇതെഴുതിച്ച ഇസ്മൈല്‍ ഇക്കാക്കും മറ്റുള്ളവര്‍ക്കും പ്രത്യേകം നന്ദി.

    ReplyDelete
  2. വളരെ നല്ല ഒരു കവിത

    ReplyDelete
  3. ഇരുട്ടും കുഴമ്പിന്റെ മണവും കുഴഞ്ഞ
    ഈ മുറിയില്‍ മിണ്ടാനാര്‌?

    ReplyDelete
  4. അരുമ ശിഷ്യെ കുസുമകോമള ശ്യാമളേ,
    സന്തോഷം.
    ഗുരുവിനെ മറന്നില്ലല്ലോ.
    നന്നയായി വരട്ടെ!
    ആശിര്‍ 'വധി'ച്ചിരിക്കുന്നു!

    ReplyDelete
  5. ഫൗസുചേച്ചീ.. അനുമോദനങ്ങള്‍ .. തുടര്‍ന്നും മനോഹരങ്ങളായ കവിതകളും കഥകളും എഴുതാന്‍ പ്രാര്‍ത്ഥനകളോടെ ആശംസകള്‍ നേരുന്നു...
    മനസ്സില്‍ വിങ്ങുന്ന വരികളാണ്.. ഒത്തിരി ഇഷ്ടമായി..
    "ഭാവി നിങ്ങള്‍ക്കീ മുറിതന്ന്
    ശപിക്കാതിരിക്കട്ടെ." ഈ വരി മനസ്സില്‍ ആഴത്തില്‍ തറച്ചിരിക്കുന്നു..

    ReplyDelete
  6. ഫൗസീ..കൊള്ളാം കേട്ടൊ..
    "മിണ്ടാത്തചോറിലുപ്പും രുചിയില്ലാത്തതായി"
    "ഭാവി നിങ്ങള്‍ക്കീ മുറിതന്ന്
    ശപിക്കാതിരിക്കട്ടെ"...nice lines...

    ReplyDelete
  7. വളരെ നല്ല വരികള്‍
    ഓരോ വരികളിലും ഒരുപാട് വായികാനുണ്ട്
    ആശംസകള്‍

    ReplyDelete
  8. മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് നടത്തിയ കവിത മത്സരത്തില്‍ അംഗീകരിക്കപ്പെട്ടതിന് അഭിനന്ദനങ്ങള്‍.

    ഇനിയും,ഇനിയും ശക്തമായ ചിന്തകളും മൂര്‍ച്ചയുള്ള വരികളും ഈ തൂലികയില്‍ നിന്നും പിറവിയെടുക്കട്ടെ എന്ന പ്രാര്‍ത്ഥനകളോടെ.

    ReplyDelete
  9. ഇതു പറയാന്‍ ഇത്രയും വാക്കുകള്‍ വേണോ?

    ReplyDelete
  10. ഫൌസിയാ...കവിത ഏറെ ഇഷ്ടപ്പെട്ടു...... :)

    ReplyDelete
  11. ആ ഇത്തിരിച്ചിരി തന്ന ചന്ദ്രക്കല പ്രത്യാശാമുനമ്പല്ലേ? നല്ല കവിത.

    ReplyDelete
  12. പ്രിയപ്പെട്ടവരെ
    ഒത്തിരി സന്തോഷം.
    @സരൂപ്
    ശരിയാണ്‌.
    നിസ്സഹായം, നൈരാശ്യം
    എന്നിങ്ങനെ ചുരുങ്ങിയ വാക്കുകള്‍ മതിയാകും.

    ReplyDelete
  13. " ഭാവി നിങ്ങള്‍ക്കീ മുറിതന്ന്
    ശപിക്കാതിരിക്കട്ടെ. " എന്നാശംസിക്കുന്നു . . .

    ഭാവുകങ്ങള്‍

    ReplyDelete
  14. നല്ല വരികള്‍

    ReplyDelete
  15. കുഴമ്പു മണമുള്ള ഒരു മുത്തശ്ശി മുറി
    ഓര്‍മ്മയിലുണ്ട്. തൊടി നിറഞ്ഞൊരാള്‍
    പതിയെ ഒരു മുറിയായി ചുരുങ്ങി.
    അതിലെ ജാലകത്തിലൂടെ ചെറുനിലാവ്
    വന്ന് ഭൂതകാലക്കുളിരായി.
    ഇപ്പോഴാ മുറിയില്ല. അതിലുള്ള ആള്‍
    ചിലരുടെ മാത്രം മനസ്സില്‍
    കുഴമ്പുമണമുള്ള ചുമയോടെ ചിരിക്കുന്നു...

    ReplyDelete
  16. മനുഷ്യന്‍ ഏറ്റവും ഭയക്കുന്ന ഒന്നാണ് വാര്‍ധക്യവും ഏകാന്തതയും. അതിന്റെ ഭീകരതയും ഒറ്റപ്പെടലും നന്നായി വരച്ചിട്ടു. ഇങ്ങനെ ഒരു കവിത എഴുതാന്‍ ഒരു പ്രേരണ വേണ്ടിവന്നു അല്ലെ? എന്തായാലും, നല്ലത്. ആ മുറി ഒരിക്കലും ആര്‍ക്കും കിട്ടാതിരിക്കട്ടെ.

    ReplyDelete
  17. മേഘത്തിന്നിരുള്‍മുറിവാതില്‍പ്പാളിയില്‍ നിന്നും
    ഇത്തിരിച്ചിരിതന്നുമാഞ്ഞുപോയ്‌ ചന്ദ്രക്കല.നല്ല വരികള്‍..അനുമോദനങ്ങള്‍ ..ആശംസകള്‍

    ReplyDelete
  18. നല്ല ചന്ദസില്‍ ഒക്കെ എഴുതിയിരിക്കുന്നു ,മനോഹരമായി .:)

    ReplyDelete
  19. അവസാന വരികള്‍.. അതിലുണ്ട് എല്ലാം.
    ആശംസകള്‍.

    ReplyDelete
  20. 11 ^ 11 എന്നു പറഞ്ഞ ഫൗസി തന്നെയാണോ ഇത്‌ എഴുതിയത്‌? വളരെ നന്നായിരിയ്ക്കുന്നു.

    "പ്രാര്‍ത്ഥനമാത്രം. ഭാവി നിങ്ങള്‍ക്കീ മുറിതന്ന്
    ശപിക്കാതിരിക്കട്ടെ"

    ഈ വരികൾ ഒരു നൊമ്പരം അവശേഷിപ്പിയ്ക്കുന്നു.

    ReplyDelete
  21. ഫൌസീ വീണ്ടും വായിച്ചിട്ടാവാട്ടോ കമന്റ്. നാളെ വരാം..................സ്നേഹപൂർവം വിധു.(വരാന്നു പറഞ്ഞിട്ട് ചേട്ടൻ വരാതിരുന്നാൽ പരാതി തീർക്കാൻ ഒന്നോർമ്മിപ്പിക്കണേ)

    ReplyDelete
  22. അഭിനന്ദനങ്ങള്‍ .....
    കവിത മനോഹരമായിരുന്നു.

    ReplyDelete
  23. അഞ്ചാറ് തവണ വായിച്ച് നോക്കി.ഫുള്ള് തിരിഞ്ഞില്ലെങ്കിലും ലേശം തിരിഞ്ഞു.കവയിത്രി,അരുതതിരുകളുടെ പരിമിതികളെ വെറുക്കുന്നതായി അനുഭവപ്പെട്ടു.താനോ പെട്ടു.തന്നെ പോലെ അസ്വാതന്ത്ര്യത്തിൽ മറ്റാരും പെടാതിരിക്കാൻ പ്രാർത്ഥിക്കുന്നു.ഈ കവിതയിലും ഞാൻ കണ്ടത് നിയന്ത്രണങ്ങളോടു സമാധാനപൂർവ്വം ദേഷ്യപ്പെടുന്നതാണ്.(ശരിയോ തെറ്റോ?അറിയില്ല!ന്നാലും ഞാനിങ്ങനെ എഴുതുന്നു

    ReplyDelete
  24. തലകെട്ട് കണ്ടപ്പോള്‍ മൂവന്തിയിലെ വിശേഷങ്ങളാകുമെന്ന് കരുതി. അന്തിനേരത്തെ വാര്‍ദ്ധക്യത്തോട് ചേര്‍ത്തപ്പോള്‍ തീവ്രമായി കവിതയിലെ ആശയം. ആശംസകള്‍!

    ReplyDelete
  25. മേഘത്തിന്നിരുള്‍മുറിവാതില്‍പ്പാളിയില്‍ നിന്നും
    ഇത്തിരിച്ചിരിതന്നുമാഞ്ഞുപോയ്‌ ചന്ദ്രക്കല.
    ഇരുട്ട് ശീലിച്ചുപോയ്. ഇല്ലിനിപ്പരാതികള്‍.
    പ്രാര്‍ത്ഥനമാത്രം. ഭാവി നിങ്ങള്‍ക്കീ മുറിതന്ന്
    ശപിക്കാതിരിക്കട്ടെ

    നല്ല കവിത....ഇഷ്ടായി..

    ReplyDelete
  26. This comment has been removed by the author.

    ReplyDelete
  27. ഇഷ്ടമായി, കവിതയും എന്റെ പേര് ചേര്‍‌ത്തതും...!

    ReplyDelete
  28. This comment has been removed by the author.

    ReplyDelete
  29. കൂട്ടുകാരെ
    എല്ലാവരോടും
    നല്ല വാക്കുകള്‍ക് സന്തോഷം പറയട്ടെ.
    @ബൈജു
    അതേ ഫൗസിയ തന്നാണ്‌.

    ReplyDelete
  30. ത്രികാലങ്ങളിലേക്കും വെളിച്ചം വീശുന്നതായിരിക്കണം കവിത.
    വായിക്കാന്‍ സുഖമുണ്ട്. പക്ഷെ സ്വന്തം കവിതയെ വ്യാഖ്യാനിക്കാന്‍ കവിക്ക്‌ അവകാശമില്ലല്ലോ. അതുകൊണ്ട് വായിച്ചു പോകുന്നു.
    ക്ഷമിക്കൂ.

    ReplyDelete
  31. വായിച്ചു, ഇഷ്ടായി. കുറച്ചും കുടി നീട്ടി എഴുതാമായിരുന്നില്ലേ? തലക്കെട്ടിലൊളിപ്പിച്ച അർത്ഥം വെറും അന്തി മാത്രമോ അതൊ ജീവിതാന്ത്യമോ?

    ReplyDelete
  32. മേഘത്തിന്നിരുള്‍മുറിവാതില്‍പ്പാളിയില്‍ നിന്നും
    ഇത്തിരിച്ചിരിതന്നുമാഞ്ഞുപോയ്‌ ചന്ദ്രക്കല.
    ഇരുട്ട് ശീലിച്ചുപോയ്. ഇല്ലിനിപ്പരാതികള്‍.
    പ്രാര്‍ത്ഥനമാത്രം..........Aashamsakal...........

    ReplyDelete
  33. "ഇരുട്ടും കുഴമ്പിന്റെ മണവും കുഴഞ്ഞ
    ഈ മുറിയില്‍ മിണ്ടാനാര്‌?
    ഒന്നുമേമിണ്ടാതെന്നേ പോയതാണുള്ളോരാള്‌."

    അസ്വസ്ഥതയുടെ ചിത്രം പോറിയിടുന്നു മനസ്സിലേക്ക് .....
    തീര്‍ച്ചയായും കവിതയുടെ വിജയമാണ് ,കവിയുടെയും ...!!!

    ഭാവുകങ്ങള്‍

    ReplyDelete