Friday, September 23, 2011

വെളിപാട്

കൈതമുള്ളുപോലെ
നിന്റെ സ്നേഹം കൊളുത്തിയിട്ടും
നോവിന്റെ നാവുകള്‍ക്ക്
നീളം ഏറെയെന്നറിയാന്‍ വൈകി.

കൂട്ടുകാരാ
ഉള്‍ക്കനമില്ലാത്ത ഉപാധികളില്‍
നമ്മള്‍ ചെറുതാകുന്നെന്നും
ഉള്ള കനം എനിക്കേറെയാകുന്നെന്നും
ഉണ്മയൊരു വിഭ്രമാണെന്നും
തെളിയുകയാണല്ലോ.
പിടഞ്ഞു മാറാനും
പറിച്ചെടുക്കാനുമാകാതെ
ഉഴറുകയാണല്ലോ.
ഇപ്പോള്‍
അവസാനനിലാക്കീറും
നിലത്തായിക്കഴിഞ്ഞു.
വറ്റിയകിണറ്റുവക്കത്ത്
വിനാശത്തിലേക്ക്
വിരലുപിടിച്ചെന്ന വെളിപാടില്‍
വഴിതീര്‍ന്നിരിക്കുന്നു.


27 comments:

  1. മൊത്തത്തില്‍ സംഗതി കൊള്ളാം .... എനിക്കിഷ്ടമായി..
    കവിതയെ കുറിച്ച് വല്യ വര്‍ത്താനം പറയാന്‍ അറിയാത്തത് കൊണ്ടു കൂടുതല്‍ മിണ്ടാതെ പോകുന്നു...
    .ആശംസകള്‍....!
    ഡാഷ് ബോര്‍ഡിലെ നോട്ടിഫിക്കേഷന്‍ കണ്ടപ്പോള്‍ ശെഫിയുടെ കഥ അറിയാനാ ഓടി വന്നത്...
    അതെന്തായി ആവോ..?

    ReplyDelete
  2. "പിടഞ്ഞു മാറാനും
    പറിച്ചെടുക്കാനുമാകാതെ
    ഉഴറുകയാണല്ലോ."

    നല്ല വരികള്‍. പലപ്പോഴും അങ്ങിനെയാണ്.
    ധാരണകള്‍ തെറ്റിധാരണകള്‍ ആകുമ്പോള്‍
    സംഭവിക്കുന്നത്.
    കവിത ഇഷ്ടമായി.

    ReplyDelete
  3. നന്നായി. ഉള്‍ക്കനമില്ലാത്ത ഉപാധികൾ ... ശരിതന്നെ.

    ReplyDelete
  4. ചില ബന്ദങ്ങളുടെ ചങ്ങല കണ്ണികള്‍ ഇങ്ങനെയാണ് പിടിച്ചു മാറ്റിയാലും അകലില്ല

    ReplyDelete
  5. വരികള്‍ ഇഷ്ടമായി.

    ReplyDelete
  6. കവിത നന്നായി, വരികളും അവതരണവും, ഒക്കെ.
    എന്നാലും ആശയം തീരെ ശരിയായില്ല,
    ഇന്നും ആത്മഹതയെപ്പറ്റി ചിന്തിക്കുന്നവരോ, ഛെ!

    ReplyDelete
  7. നല്ല രചന .. പക്ഷെ അന്ത്യം വിനാശത്തിലേക്ക് വിരല്‍ പിടിച്ചത് ,,,,, ?????? ഇനിയും വരാം ..... ആശംസകള്‍

    ReplyDelete
  8. nannaayirikkunnu...iniyum thudaratte..nanmakal

    ReplyDelete
  9. വറ്റിയകിണറ്റുവക്കത്ത്
    വിനാശത്തിലേക്ക്
    വിരലുപിടിച്ചെന്ന വെളിപാടില്‍
    വഴിതീര്‍ന്നിരിക്കുന്നു..........
    Nice.......congrats......

    ReplyDelete
  10. കൈതമുള്ള് പോലെ മനസ്സില്‍ പോറല്‍ ഏല്‍പ്പിക്കുന്ന സ്നേഹം....കൊള്ളാല്ലോ....

    www.harithakamblog.blogspot.com

    ReplyDelete
  11. നന്നായിരിയ്കുന്നൂ ട്ടൊ..ആശംസകള്‍.

    ReplyDelete
  12. മനസില്‍ ചില നിമിശങ്ങളില്‍ മാത്രം ഉണ്ടാക്കുന്ന് തോന്നലുകള്‍
    വഴി തീര്‍ന്നു എന്നത്

    വരികള്‍ കൊള്ളാം
    നല്ല കവിത

    ReplyDelete
  13. Well done!

    ഉള്‍ക്കനമില്ലാത്ത ഉപാധികളില്‍
    നമ്മള്‍ ചെറുതാകുന്നെന്നും
    ഉള്ള കനം എനിക്കേറെയാകുന്നെന്നും
    ഉണ്മയൊരു വിഭ്രമാണെന്നും...

    ആധുനിക വനിത ഇത്രയൊന്നും അബലയല്ല, ഫൗസൂ

    ReplyDelete
  14. കൈത മുള്ള് ദേഹത്തു കൊണ്ടാല്‍ ചിലര്‍ക്ക് പനിക്കും...സൌഹൃദവും സ്നേഹവും ഒക്കെ അങ്ങനെ തന്നെ.....നന്നായി വരികള്‍...ആശംസകള്‍...[എന്‍റെ പുതിയ പോസ്റ്റ്‌ ഉണ്ട്]

    ReplyDelete
  15. നന്നായിട്ടുണ്ട് ചേച്ചി..

    ReplyDelete
  16. ഓടിയെത്തിയ ഇസ്മൈലിക്കാ
    ഷെഫിയുടെ കഥ മനസ്സിലുണ്ട്. കടലാസിലേക്കായില്ല.
    @സോണീ
    ആത്മഹത്യ എന്ന് അതെഴുതുമ്പോള്‍ ഉള്ളില്‍ ഇല്ലായിരുന്നു
    @ബൈജു.
    പിന്നെ ആധുനിക വനിത എത്രവരെ അബല ആണ്‌?
    ചില നേരത്ത് അബലയായിപ്പോകും.
    അങ്ങനോരവസ്ഥ വരാത്തിടത്തോളം കാലം നമുക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല.
    എന്നു വച്ച് എപോഴും അങ്ങനെ ആണെന്നല്ല.

    ഇഷ്ടം പറയാന്‍ ഓടിയെത്തിയരേ
    എല്ലാവരോടും ഒത്തിര്‍ നന്ദി. സ്നേഹം.

    ReplyDelete
  17. തീരുമെന്നുറപ്പുള്ള ചില വഴികളുണ്ട്.
    അവിടെയാവും സത്യത്തില്‍ വഴിയുടെ തുടക്കം.
    ഫിലോസഫി കൊണ്ട് ജീവിതത്തെ മറയ്ക്കാനാവില്ലെങ്കിലും
    തൂത്തുമാറ്റാനാവും ഉള്ളിലെ ഇലപ്പടര്‍പ്പുകള്‍.

    ReplyDelete
  18. വായിച്ചു.. ഇഷ്ടപ്പെട്ടു...

    ReplyDelete
  19. സ്നേഹം വറ്റുമ്പോള്‍ ഉള്‍ക്കനമില്ലാത്ത ഉപാധികള്‍ ഉണ്ടാകുന്നു ...വളരെ നന്നായിട്ടുണ്ട്

    ReplyDelete
  20. എല്ലാവരോടും
    ഒരിക്കല്‍ക്കൂടി
    സ്നേഹം

    ReplyDelete
  21. revelations.. !!!
    Now only i got a peace of mind to read this one.. My apologies..
    The way always ends up on the begining of another one.. Look forward or at the adjacent sides to find out the new path.. Your poems are always in the emotional turmoils.. I like it in the way i am also going through such situations.. A mirror towards me.. Thank you.. And take care..

    ReplyDelete
  22. വികാരങ്ങളുടെ നൂല്‍പാലങ്ങളിലൂടെ മനസ്സുകളുടെ സഞ്ചാരം...

    ReplyDelete