ഉടലിന്
ഉന്മാദത്തിന്റെ
ഉടുപ്പുതുന്നിയ ഉമ്മകള്‍,
നിന്റെ ചുണ്ടിന്റെ
ആഭിചാരം.
നിന്റെ കൈപ്പട ഈ മുറിവുകള്‍
രൂപകങ്ങളുടെ നദിയില്‍
ഞാന്‍ മാത്രം വായിക്കുന്ന
നീറ്റലെന്ന കാവ്യം.
ഉന്മാദത്തെ
ഉടലാക്കി
നമ്മുടെ ചുണ്ടുകള്‍.
ആ ഒറ്റ നിമിഷം
പേരെല്ലാം നേരായി.
ഉയിരിന്
ഉണ്മയിലേക്ക്
ഒരു കൊളുത്തു വീണു.
ഉന്മാദത്തിന്റെ
ഉടുപ്പുതുന്നിയ ഉമ്മകള്‍,
നിന്റെ ചുണ്ടിന്റെ
ആഭിചാരം.
മറ്റാരും കാണാത്ത
ഈ മുറിവുകള്‍, നിന്റെ കൈപ്പട, നിന്റെ കൈപ്പട ഈ മുറിവുകള്‍
രൂപകങ്ങളുടെ നദിയില്‍
ഞാന്‍ മാത്രം വായിക്കുന്ന
നീറ്റലെന്ന കാവ്യം.
ഉന്മാദത്തെ
ഉടലാക്കി
നമ്മുടെ ചുണ്ടുകള്‍.
ആ ഒറ്റ നിമിഷം
പേരെല്ലാം നേരായി.
ഉയിരിന്
ഉണ്മയിലേക്ക്
ഒരു കൊളുത്തു വീണു.
വളരെ നാളുകൾക്ക് ശേഷം ,സ്വന്തം അഭിപ്രായങ്ങളും, അതിന് സ്വന്തം എഴുത്ത് വഴിയകളുമുള്ള ഒരെഴുത്തുകാരിയെ വീണ്ടും വായിക്കാനായതിൽ സന്തോഷം.... കവിതയുടെ ക്രാഫ്റ്റും,ബീംബകൽപ്പനകളും മാത്രമല്ല . അത് അവതരിപ്പിക്കുന്ന രൂപഘടനയിലും ഭാവകൽപ്പനകൾ .......
ReplyDeleteകൗതുകവേഷങ്ങൾ ഇനിയും ഉയിർകൊള്ളട്ടെ.....
തിളക്കമുള്ള വരികള്‍
ReplyDeleteആശംസകള്‍
കണ്ടതിൽ സന്തോഷം...
ReplyDeleteനല്ല വരികൾ
ഉന്മാദത്തിന്റെ ഉടുപ്പുതുന്നിയ ഉമ്മകള്‍, നിന്റെ ചുണ്ടിന്റെ ആഭിചാരം...... നല്ല വരികൾ പക്ഷേ..രൂപ ഘടന ബ്ലോഗിനു പ്രശ്നമല്ല അല്ലേ?..ആശംസകൾ
ReplyDeleteസാഹചര്യം പോലെ രണ്ടു വഴിക്കും ആകാം,
ReplyDeleteഒന്ന് മറ്റൊന്നായി പരിണമിക്കുമ്പോള്‍ സ്വഭാവം തന്നെ
മാറുന്നു.
എനിക്ക് അത്രയൊക്കെയേ കത്തിയുള്ളു കേട്ടോ.
പുതിയ രൂപഭാവങ്ങള്‍ തേടിയാണോ ഇത്രേം കാലം ഒളിഞ്ഞിരുന്നത്.
സന്തോഷം.
ഉന്മാദത്തിന്റെ ഉണ്മ
ReplyDeleteഎന്തെന്താഭിചാരങ്ങള്...
ReplyDeleteഎല്ലാവരോടും, സന്തോഷം.
ReplyDeleteനേരായ പേരുകള്‍.. നേരായ വരികള്‍.
ReplyDeleteഅഭിനന്ദനങ്ങള്‍
This comment has been removed by the author.
ReplyDeleteഒറ്റക്കൊളുത്തിലൊരു ഭൂമി, ജീവിതം.
ReplyDeleteനല്ല വരികള്‍
ReplyDeleteഈ ഒറ്റനിമിഷം വാക്കെല്ലാം നേരായി...
ReplyDelete