Saturday, July 26, 2014

വെളിപാട്‌

സത്യം പറയണം എന്ന് വലിയ താല്പര്യം ഉള്ള ഒരാളല്ല ഞാന്‍. അത് എനിക്ക് ഒരു ബാധ്യതയും അല്ല. എന്നിരുന്നാലും, വിശേഷാല്‍ കാരണമൊന്നും ഇല്ലാതെ ചേതമില്ലാത്ത ചില നേരുകള്‍ പറയാന്‍ ഏത് ജീവിക്കും തോന്നാം. അങ്ങനെ തോന്നുന്നതുകൊണ്ട്‌ താഴെ പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തുന്നു. 
ഫൗസിയ.ആര്‍ എന്ന പേരിലെ പ്രച്ഛഹ്നം എന്ന് ബ്ലോഗ് വ്യക്തിത്വം ഷിനോദ് എന്ന് പേരുള്ള ജീവിയുടെ (വി)കൃതി ആണ്‌. ഒരു പരിചയവുമില്ലാത്ത ആരുടേയും ശ്രദ്ധയില്‍ പെട്ടിട്ടില്ലാത്ത ഫൗസിയയുടെ സ്വം എന്ന കുറിപ്പ് മലയാളം ബ്ലോഗര്‍ ഗ്രൂപ്പില്‍ എത്തിച്ചത് ഫൈസു മദീന ആണ്‌. മൂപ്പരെ ,ഫൗസിയക്കോ ഷിനോദിനോ കാര്യമായ പരിചയം ആന്നും ഇന്നും ഇല്ല. തുടര്‍ന്ന് കുറച്ചേറെ ആളുകള്‍ ഫൗസിയയ്ക്ക് വയനക്കാരായി ഉണ്ടായി. പെരുത്ത് സന്തോഷം. അതില്‍ ചിലര്‍ ഷിനോദിന്റെ കുറിപ്പുകളും വായിക്കുന്നവരാണ്‌. പ്രദീപ് മാഷ് ആണ്‌ രണ്ടു പേരുടെ എഴുത്തുകളേയും തുടര്‍ച്ചയായി വായിച്ചിട്ടുള്ള ഒരാള്‍. ഫൗസിയ/ഷിനോദ് രണ്ടില്‍ ഒരാളെ മാത്രം പരിചയമുളളവരുണ്ട്. അതിലും സന്തോഷം.  പെണ്ണായതുകൊണ്ട് മാത്രം ചാറ്റിയവരുണ്ട്. അങ്ങനല്ലാത്ത മനുഷ്യരും ഉണ്ട്.  ഷിനോദിന് അതൊരു Case Study കൂടി ആയിഎന്ന്  ചുരുക്കാം.

മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് 2011 ല്‍ നടത്തിയ ഒരു കവിതാരചന മത്സരത്തില്‍ അനസ് മാളയ്ക്കും ഹക്കീമിനും   ഒപ്പം ഫൗസിയയുടെ കവിതയും തിരഞ്ഞടെത്തിരുന്നു. അന്നും ഇന്നും അതൊരു കൗതുകമാണ്‌. മനോരാജ് എഡിറ്റ് ചെയ്ത ബ്ലോഗ് ബുക്കില്‍ സ്വം ഉണ്ട്. ഫൗസിയയുടെ പേരില്‍ . കോളേജ് മാഗസീന്‍ കൂട്ടാതിരുന്നാക്, ഷിനോദിന്റേയൊ ഫൗസിയയുടേയോ പേരില്‍ പ്രിന്റില്‍ ആദ്യം വന്ന സാധനം അതാണ്‌. അതിലും സന്തോഷം. 
എല്ലാം പറയേണ്ട കാര്യമില്ല. 
ഫൗസിയയ്ക്ക് വിരാമം ഇടേണ്ട സമയം ആയെന്ന്ന്നു തോന്നി. അതുകൊണ്ട് പറയുന്നു എന്നു മാത്രം. ഇനി ഫൗസിയയുടെ പ്രച്ഛഹ്നത്തില്‍ എഴുതുമോ എന്ന് തിട്ടമില്ല. എന്തായാലും പ്രച്ഛന്നം ഡിലീറ്റാതെ അവ്ടെ ഉണ്ടാകും.

"അവന്‍ പുനലൂര്‍ രാജന്റെ രൂപത്തിലും വരും" എന്ന് ബഷീര്‍ പറഞ്ഞിട്ടുണ്ട്. ഇ-ലോകത്ത്‌ അവനും അവളും വരുന്നത് ഏതെല്ലാം രൂപത്തിലെന്ന് ആര്‍ക്കറിയാം. എനിക്ക് പ്രിയപ്പെട്ട ഒരു ഡയലോഗില്‍ നിര്‍ത്താം. 
"I wash my hands of this weirdness." Savvy?
ജിജ്ഞാസുക്കള്‍ക്ക് ഷിനോദിനെ ഇവിടെ എവിടേലും http://kalavukal.blogspot.in/ സന്ധിക്കാം. https://www.facebook.com/shinod.nk

14 comments:

  1. ഷിനോദിന്റെ തത്വചിന്താപരമായ വികൃതികൾ
    എന്നാലും ആൾമാറാട്ടം അത്ര നല്ല കാര്യമാണെന്ന അഭിപ്രായമില്ല

    ReplyDelete
  2. സത്യം പറഞ്ഞൂലോ... നല്ലത്

    ReplyDelete
  3. സാരോല്യ. ഒരബദ്ധമൊക്കെ ഏത് ബ്ലോഗര്‍ക്കും പറ്റൂലോ

    ReplyDelete
  4. ഇടയ്ക്കിടെ വായിക്കാറുണ്ടായിരുന്നു , വേണ്ടായിരുന്നു എന്നൊരു അഭിപ്രായം എനിക്കുമുണ്ട് ,,എല്ലാം മായികലോകം :)

    ReplyDelete
  5. ശ്ശൊ.. ചാറ്റി ചാറ്റി എത്ര തവണ ബുദ്ധിജീവികമ്പിയടിച്ചതാ..

    ഒക്കെ വെറുതെയായി..

    കുന്തം തിരിഞ്ഞു വന്നു കുത്തുന്ന വേദന..

    ReplyDelete
  6. oh...varikalkidayiloode aadyamaay vannu ..chilappol avasaanamaayum

    ReplyDelete
  7. എന്തൊക്കെയാ നടക്കുന്നത് . കലികാലം തന്നെ

    ReplyDelete
  8. ശ്ശെ ...ഞാനീ ബ്ലോഗില്‍ ഇത് വരെ വന്നില്ലെന്ന് തോന്നുന്നു.കഷ്ടായി .

    ReplyDelete