Sunday, August 7, 2011

സ്ഖലിതങ്ങള്‍

ചിലപ്പോഴൊക്കെ
യുക്തിയുടെ മുഴക്കോലിന്‌
അളന്നെടുക്കാന്‍ കഴിയാത്ത
വീണ്ടുവിചാരങ്ങള്‍ക്ക് വഴങ്ങാത്ത
ചിലത്
നമ്മളെ കീഴ്പെടുത്തിക്കോണ്ട് കടന്നുപോകുന്നു.

വാക്കിലേക്ക് സാന്ദ്രീകരിക്കാനാകാത്തവയുണ്ട്
എന്ന തിരിച്ചറിവിലാണ്‌
നിന്നോടെനിക്ക് മിണ്ടാനാകാത്തത്.

ഏതു ഭാഷയിലേക്കാണ്‌
എങ്ങനെയാണ്‌
നിന്നെ വിവര്‍ത്തനം ചെയ്യേണ്ടത്.

എന്തേ നീ വിളിച്ചില്ല?
നേരമായില്ലേ,യിരുള്‍
നടുവിലിളകാതെ
ഞാനുണ്ടെന്നറിഞ്ഞില്ലേ?

രാത്രീ നീയുമുറങ്ങാറുണ്ടോ?
കണ്മിഴിച്ചാരെയോ കാക്കാറുണ്ടോ?

ഇളനിലാപ്പെയ്തില്‍ ഇലയനങ്ങും പോല്‍
ഇലകളില്‍ നിന്നും മഴയുതിരും പോല്‍
സരളസൂക്ഷ്മമായ് വ്യഥിതേ നിന്മൊഴി- ഒരോര്‍മ്മ

എന്റെ മാനത്ത് തോരാതെ പെയ്യുന്നു
നിന്റെ മുഖം, വേണ്ടെനിക്ക് മേല്‍ക്കൂരകള്‍...

It's not that easy and it never was...

18 comments:

  1. ചിലനേരത്തെ തോന്നലുകള്‍

    ReplyDelete
  2. “ഏതു ഭാഷയിലേക്കാണ്‌
    എങ്ങനെയാണ്‌” എന്നെ വിവർത്തനം ചെയ്യേണ്ടതെന്ന ചിന്തയിൽ ഞാൻ............ ആശംസകൾ.....

    ReplyDelete
  3. തുടക്കം ഒരു നിഗമനം പോലെ തോന്നി അവസാന വരികള്‍ കവിതയും !! ആശംസകള്‍

    ReplyDelete
  4. ഏതു ഭാഷയിലേക്കാണ്‌
    എങ്ങനെയാണ്‌
    നിന്നെ വിവര്‍ത്തനം ചെയ്യേണ്ടത്.

    സ്നേഹത്തിന്റെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യൂ.. അതിനു അക്ഷരങ്ങളോ..ലിപികളോ വേണ്ട.. രണ്ടു മനസുകളുടെ പൊരുത്തം മാത്രം മതി..

    ReplyDelete
  5. വീണ്ടുവിചാരങ്ങള്‍ക്ക് വഴങ്ങാത്ത
    ചിലത്
    നമ്മളെ കീഴ്പെടുത്തിക്കോണ്ട് കടന്നുപോകുന്നു.
    ഇഷ്ട്ടായി ആശംസകള്‍

    ReplyDelete
  6. ചില ചെറു തോന്നലുകള്‍ക്ക്
    ബോധപൂര്‍വമുള്ള
    എഴുത്തിനേക്കാള്‍ ചാരുതയേറും.
    നല്ലൊരു കവിതയിലേക്ക്
    ചിലപ്പോ അവ വഴിയാവും.

    ReplyDelete
  7. നന്നായിരിക്കുന്നു...

    ReplyDelete
  8. വാക്കിലേക്ക് സാന്ദ്രീകരിക്കാനാകാത്തവയുണ്ട്
    എന്ന തിരിച്ചറിവിലാണ്‌
    നിന്നോടെനിക്ക് മിണ്ടാനാകാത്തത്...

    അതെ..!!!!! ഇഷ്ടായി.. :)

    ReplyDelete
  9. സ്ഖലിതങ്ങള്‍‍ എന്ന്വച്ചാലെന്താ??
    അവിടുന്നിങ്ങ് അവസാനം വരേം വായിച്ചിട്ടും.....ഉം...ഹും :(

    ReplyDelete
  10. ഏതു ഭാഷയിലേക്കാണ്‌
    നിന്നെ വിവര്‍ത്തനം ചെയ്യേണ്ടത്.
    ............
    എന്റെ മാനത്ത് തോരാതെ പെയ്യുന്നു
    നിന്റെ മുഖം, വേണ്ടെനിക്ക് മേല്‍ക്കൂരകള്‍...
    - കൂടുതല്‍ ഇഷ്ടമായ വരികള്‍.

    ReplyDelete
  11. "വാക്കിലേക്ക് സാന്ദ്രീകരിക്കാനാകാത്തവയുണ്ട്
    എന്ന തിരിച്ചറിവിലാണ്‌
    നിന്നോടെനിക്ക് മിണ്ടാനാകാത്തത്."

    ചിലപ്പോള്‍ ആത്മമൗനവും സംവദിക്കാറുണ്ട്..
    ചില നിമിഷത്തില്‍ , ഏകാന്തതയില്‍ തെളിയുന്ന വാക് രൂപങ്ങള്‍ മനോഹരമായ ചിന്തകള്‍ക്ക് വഴിവെയ്ക്കാറുണ്ട്..
    അത്തരം കുറെ ചിന്തകള്‍ സമ്മാനിക്കുന്നു ചേച്ചി ഈ ഏതാനും വരികളിലൂടെ.. നന്ദി..
    (കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് വായിച്ചിരുന്നു ഇത്... അന്ന് മൊബൈല്‍ വഴിയായത് കൊണ്ട് കമന്റ്‌ എഴുതാതെ പോയി.. ക്ഷമിക്കുക)

    ReplyDelete
  12. ഏതു ഭാഷയിലേക്കാണ്‌
    എങ്ങനെയാണ്‌
    നിന്നെ വിവര്‍ത്തനം ചെയ്യേണ്ടത്.
    .................
    എന്റെ മാനത്ത് തോരാതെ പെയ്യുന്നു
    നിന്റെ മുഖം, വേണ്ടെനിക്ക് മേല്‍ക്കൂരകള്‍...

    ഗംഭീരമായിട്ടുന്റ്റ്‌. അഭിനന്ദനങ്ങള്‍ ....

    ReplyDelete
  13. ഇവിടെ ആദ്യമായാണ്‌. കവിതകള്‍ വായിച്ചു... നല്ല വരികള്‍.. ആശംസകള്‍

    ReplyDelete
  14. തോരാതെ പെയ്യുന്ന കവിതകള്‍ ..കവിതയുടെ തിരിവെട്ടം കുറച്ചു കൂടി അപരിചിതമായ വഴികളിലേക്ക് തിരിക്കണം , നിങ്ങള്‍ക്കിതിനു കഴിയും ..

    ReplyDelete
  15. പ്രിയപ്പെട്ടവരേ
    തോരാത്ത ആശംസകള്‍ ഒത്തിരി നന്ദി.

    @ചെറുതേ
    സ്ഖലിതം എന്നതിനു
    തെറിച്ചുവന്നത്, തെറ്റ് വീഴ്ച എന്നോക്കെ അര്‍ഥമുണ്ട് ട്ടോ.

    ReplyDelete
  16. എന്തേ നീ വിളിച്ചില്ല?
    നേരമായില്ലേ,യിരുള്‍
    നടുവിലിളകാതെ
    ഞാനുണ്ടെന്നറിഞ്ഞില്ലേ...........Ishtaayeettoooooo....

    ReplyDelete
  17. ഏതു ഭാഷയിലേക്കാണ്‌
    എങ്ങനെയാണ്‌
    നിന്നെ വിവര്‍ത്തനം ചെയ്യേണ്ടത്.
    .................
    എന്റെ മാനത്ത് തോരാതെ പെയ്യുന്നു
    നിന്റെ മുഖം, വേണ്ടെനിക്ക് മേല്‍ക്കൂരകള്‍...

    ഹോ ......വല്ലാത്ത വരികള്‍..................,..........

    ReplyDelete