Monday, January 16, 2012

അന്യോന്യം

ഓര്‍മ്മകളില്‍ നിന്നവധിയെടുത്ത്
ഉണങ്ങിത്തീരാത്തൊരു മരച്ചോട്ടില്‍
നമുക്കിത്തിരി ഒറ്റക്കിരിക്കാം.
ഉള്‍പ്പുറങ്ങളിലെ
പ്രായപ്പകര്‍ച്ചകളെ
പതര്‍ച്ചകളേയും
പാഴ്‌വാഗ്ദാനങ്ങളെയെന്നപോലെ
പടിക്കു പുറത്താക്കാം.

ഇല്ലാത്ത നിലാവിനോടും
ഇനിയുമെത്താത്ത സൂര്യനോടും
പരാതികള്‍ പറയാതിരിക്കാം.
തുടങ്ങിയതെവിടെന്നോ
എങ്ങു നിര്‍ത്തുമെന്നോ
തിരയാതെ
വേവലാതികളില്ലാതെ
നമുക്ക് പറഞ്ഞു കൊണ്ടേയിരിക്കാം.
കേട്ടുകൊണ്ടേയിരിക്കാം.
ഇടക്കെപ്പോഴെങ്കിലും
ആ മരത്തില്‍ ഇല കിളിര്‍ക്കും.

ഒടുവില്‍
ഇലപ്പച്ചകളിലെ നമ്മുടെ ചുംബനങ്ങളെ
വെയിലെടുക്കും.
വെള്ളം തിരഞ്ഞുവേരുകള്‍
ആഴങ്ങളില്‍ തളരും.
പിന്നെ
ഓര്‍മ്മകളിലേക്കും
ബാധ്യതകളിലേക്കൂം
നമ്മള്‍ പിരിഞ്ഞു പോരും.

ഉള്ളിലെ ഒഴിവല്ലാതെ
നിമിനേരനിറവല്ലാതെ
ഒന്നും ബാക്കിയാകരുത്.
ഓര്‍മ്മകള്‍ക്ക്
ആ നേരങ്ങളെ തീറെഴുതരുത്.
രേഖപ്പെടുത്തായ്കയാല്‍
അനശ്വരമായതില്‍
ജീവന്റെ മാമരം
നിറപ്പച്ചയാകും.















32 comments:

  1. പ്രതീക്ഷയോടെ നോക്കിയിരിക്കാം...എപ്പോഴെങ്കിലും സംഭവിക്കും എന്ന വിശ്വാസത്തോടെ
    നമ്മിലേക്ക്‌ തന്നെ തിരിയുന്നത് വരെ.

    ReplyDelete
  2. ജീവിത പ്രതീക്ഷയുടെ മുദ്രാ വാക്യങ്ങള്‍ അങ്ങനെയാ ഈ വരികള്‍ എനിക്ക് തോന്നിയത്

    ReplyDelete
  3. ഞാനും കുറച്ചു നേരം ഇരിക്കട്ടോ ..
    പതര്ച്ചയെ പടിക്ക് പുറത്താക്കി ..
    പരാതികള്‍ പറയാതെ ..
    വേവലാതികളില്ലാതെ..
    എന്നാലും അവസാനം ..ഉം .
    ജിവിതദുരിതത്തിലേക്ക് തിരികെ യാത്ര ..
    നന്നായിട്ട്..
    ജിവിത്തതെ പകര്‍ത്തി ഫൌസിത്ത

    ReplyDelete
  4. വരികള്‍ക്കിടയിലെ ഇണക്കം വായനക്ക് താളം നല്‍കുന്നുണ്ട്....
    കവിത എന്ന നിലയില്‍ ഉള്‍ക്കൊള്ളാനുമാവുന്നു.
    എന്നാല്‍ എവിടെയൊക്കെയോ ദുര്‍ഗ്രാഹ്യത നിഴലിക്കുന്നുമുണ്ട്.
    എന്റെ വായനയുടെ കുഴപ്പമാവാം.

    ReplyDelete
  5. ഇല്ലാത്ത നിലാവിനോടും
    ഇനിയുമെത്താത്ത സൂര്യനോടും
    പരാതികള്‍ പറയാതിരിക്കാം.
    തുടങ്ങിയതെവിടെന്നോ
    എങ്ങു നിര്‍ത്തുമെന്നോ
    തിരയാതെ
    വേവലാതികളില്ലാതെ
    നമുക്ക് പറഞ്ഞു കൊണ്ടേരിക്കാം.
    കേട്ടുകൊണ്ടേരിക്കാം.



    ഭാവുകങ്ങള്‍ :)

    ReplyDelete
  6. ഒറ്റ വായന !!!! ഇഷ്ട്ടപ്പെട്ടു

    ReplyDelete
  7. വര്‍ത്തമാനത്തില്‍ ജീവിക്കാനാവാത്തതാണ് നമ്മുടെ ഏറ്റം വലിയ വലിയ നഷ്ടം.!

    ReplyDelete
  8. കൊള്ളാം, നല്ല ആശയം. ‘...ഓർമ്മകൾക്ക് ആ നേരങ്ങളെ തീറെഴുതരുത്...’ എന്ന വിവേകത്വം, ഓർമ്മകൾക്ക് സ്വാതന്ത്ര്യം നൽകുന്ന നല്ല വരികൾ. ‘ഉള്ളിലെ ഒഴിവല്ലാതെ..’കഴിഞ്ഞ് അടുത്ത വരി സ്പഷ്ടമാകുന്നില്ല.... രണ്ടാമത്തെ ഖണ്ഡികയ്ക്ക് ഏറെ അനുമോദനങ്ങൾ.......

    ReplyDelete
  9. >> ഉള്ളിലെ ഒഴിവല്ലാതെ
    നിമിനേരനിറവല്ലാതെ
    ഒന്നും ബാക്കിയാകരുത്.
    ഓര്‍മ്മകള്‍ക്ക്
    ആ നേരങ്ങളെ തീറെഴുതരുത്.
    രേഖപ്പെടുത്തായ്കയാല്‍
    അനശ്വരമായതില്‍
    ജീവന്റെ മാമരം
    നിറപ്പച്ചയാകും <<

    ഇതിലെ രണ്ടാമത്തെ വരി എന്തെന്ന് മനസിലായില്ല. 'നിമിനേര' എന്നാല്‍ നിമിഷനേരം എന്നാണോ കവയത്രിമങ്ക ഉദ്ദേശിച്ചത്?

    (പടച്ചോനാണെ സത്യം. ഇത്രേം ഭീകരമായിരിക്കും ശിഷ്യയുടെ ആക്രമണം എന്ന് ഓര്‍ത്തതേയില്ല. ഈ ഗുരു തോറ്റിരിക്കുന്നു സ്വാമിനീ.
    ഇതാ കീബോര്‍ഡും ലാപ്ടോപ്പും ഈ ഗ്ലാസ്‌ചേമ്പറും അടിയറവെച്ചു കീഴടങ്ങുന്നു.
    ആശംസകള്‍ )

    ReplyDelete
  10. ലളിതമായ ഭാഷ...വായിക്കാനുള്ള സുഖം.. നല്ല ആശയം....

    നന്നായിട്ടുണ്ട് ഈ എഴുത്ത്..

    ReplyDelete
  11. ഫൗസു ചേച്ചി...

    കവിത ഒരുപാടിഷ്ടമായി..
    ആറ്റിക്കുറുക്കിയ വാക്കുകള്‍ വായനക്കാരിലേക്ക് വീശിയെറിയുന്നു..

    എന്നാല്‍ ആശയം..
    അതൊരു സ്വപ്നം (ആഗ്രഹം) മാത്രമല്ലേ..??
    ഒരു നിമിഷത്തിലേക്കുള്ള സന്തോഷമേയുള്ളോ..??
    നമ്മളെല്ലാം ഭൂതകാലത്തില്‍ ജീവിക്കുന്നവരെന്നു തോന്നുന്നു.. അതിന്റെ വേരുകള്‍ അറുത്തുമാറ്റി പറന്നു പോകാന്‍ ആശക്തരെന്നു തോന്നുന്നു.. (എന്റെ തോന്നലാണ്..)

    "ഇലപ്പച്ചകളിലെ നമ്മുടെ ചുംബനങ്ങളെ
    വെയിലെടുക്കും.
    വെള്ളം തിരഞ്ഞുവേരുകള്‍
    ആഴങ്ങളില്‍ തളരും."

    "ഓര്‍മ്മകള്‍ക്ക്
    ആ നേരങ്ങളെ തീറെഴുതരുത്."

    ഈ വരികള്‍ക്ക് എന്റെ പ്രത്യേകം കയ്യടി..

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌

    ReplyDelete
  12. ജീവന്റെ മാമരം
    നിറപ്പച്ചയാക്കുമ്പോള്‍
    നമ്മളില്‍ നമ്മളറിയാതെ
    ചില വേഷങ്ങളില്‍ രൂപം മാറാം..
    നന്നായി വരച്ചു ..ഇഷ്ട്ടപ്പെട്ടു
    പക്ഷെ ചില പ്രയോഗങ്ങള്‍ അത്ര നന്നായില്ല
    ഇല്ലാത്ത നിലാവിനോടും
    ഇനിയുമെത്താത്ത സൂര്യനോടും
    പരാതികള്‍ പറയാതിരിക്കാം. )

    ReplyDelete
  13. ഉള്ളിലെ ഒഴിവ്...അതാണ്‌ ഈ കവിതയിലെ വാക്കും വരിയും .
    നിമി - ഷ- വിട്ടുപോയി ..
    നന്നായി കവിത .

    ReplyDelete
    Replies
    1. ഷ വിട്ടുപോയതല്ല. നിമിനേരം എന്നു തന്നാണ്‌ എഴുതിയത്.
      ഇമ എന്നൊരര്‍ഥം നിമി എന്നതിനുണ്ട്‌.
      മാനത്തെകണ്ണീ
      സന്തോഷത്തോടെ

      Delete
  14. ®ÈßAí æÉøáJß×í¿ÞÏß........

    ReplyDelete
  15. നിറപ്പച്ചയാകട്ടെ,ജീവന്റെ മാമരം. ആശംസകൾ ഫൌസു.

    ReplyDelete
  16. പ്രിയപ്പെട്ടവരേ
    നിങ്ങളുടെ വായനകള്‍ക്ക് നന്ദി.
    പലപ്പോഴും, കവിതകള്‍ അവളവളോടുള്ള ഒരു സ്വകാര്യം പറച്ചിലാണ്‌.
    സ്വകാര്യത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ദുര്‍ഗ്രാഹ്യത വന്നുപോകുന്നതാകാം.
    സന്തോഷത്തോടെ

    ReplyDelete
  17. ഫൌസിയ ,
    അല്പം ,തൃടി,മാത്ര ,വികല്പം ,നിമിഷം ...നാഴിക .വിനാഴിക ....മുഹൂര്‍ത്തം ......................
    ............ .......... മന്വന്ദരം ....
    .............അങ്ങനെ പോകുന്നതല്ലേ കാലഗണന .
    കണ്ചിമ്മി തുറക്കുന്നത് നിമിഷം .
    അങ്ങനെയാണ് എന്‍റെ ചെറിയ ഒരു ഓര്‍മ.

    ReplyDelete
    Replies
    1. ഓര്‍മ്മ ശരിയായിരിക്കണം. ഈ കാലഗണന എനിക്ക് അത്ര പിടി ഇല്ല.
      എന്തായാലും നിമിനേരം വളരെ കുറഞ്ഞ സമയം എന്നു കരുതിയാല്‍ മതി.

      Delete
  18. ഇമക്ക് നിമി എന്നൊരര്‍ത്ഥം കൂടി ഉണ്ടെന്നുള്ളത് പുതിയ അറിവ് .........നന്ദി .നല്ല കവിതക്കും പുതിയൊരറിവിനും.....

    ReplyDelete
  19. ഇഷ്ട്ടപ്പെട്ടു...ആശംസകള്‍ )

    ReplyDelete
  20. കൊള്ളാം ..വായിച്ചു..നല്ല ആശയം

    ReplyDelete
  21. നന്നായിരിക്കുന്നു എഴുത്ത് തുടരുക !!!


    എന്റെ പുതിയ കവിത വയികുമല്ലോ !!
    http://echirikavitakal.blogspot.com/2012/01/blog-post_4277.html#!/2012/01/blog-post_4277.html

    ReplyDelete
  22. കൊള്ളാം

    നമുക്ക് പറഞ്ഞു കൊണ്ടേരിക്കാം.
    കേട്ടുകൊണ്ടേരിക്കാം എന്നത് "പറഞ്ഞു കൊണ്ടേയിരിക്കാം"
    എന്ന്‍ എഴുതാമായിരുന്നില്ലേ എന്ന് തോന്നി.

    ReplyDelete
  23. നല്ല വരികള്‍, നല്ല ഭാഷ. അഭിനന്ദനങ്ങള്‍

    ReplyDelete
  24. ഉള്ളിലെ ഒഴിവല്ലാതെ
    നിമിനേരനിറവല്ലാതെ
    ഒന്നും ബാക്കിയാകരുത്.
    അതാണ്.

    ReplyDelete
  25. ഉള്ളിലെ ഒഴിവല്ലാതെ
    നിമിനേരനിറവല്ലാതെ
    ഒന്നും ബാക്കിയാകരുത്.
    ഓര്‍മ്മകള്‍ക്ക്
    ആ നേരങ്ങളെ തീറെഴുതരുത്.
    രേഖപ്പെടുത്തായ്കയാല്‍
    അനശ്വരമായതില്‍
    ജീവന്റെ മാമരം
    നിറപ്പച്ചയാകും.

    ഇത് നന്നായി മനസ്സിലായി. നല്ല രസമുള്ളതും താളമുള്ളതുമായ വരികൾ. നന്നായിരിക്കുന്നു. ആശംസകൾ.

    ReplyDelete
  26. സൌഹൃദങ്ങളിലൂടെ ജീവന്റെ മരത്തില്‍ പച്ച നിറയട്ടെ

    ReplyDelete
  27. പലപ്പോഴും, കവിതകള്‍ അവളവളോടുള്ള ഒരു സ്വകാര്യം പറച്ചിലാണ്‌. ...അതേ ഫൌസിയാ ചിലപ്പോഴൊക്കെ ഒരു സ്വകാര്യം പറച്ചിലില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ നമ്മളെന്തായേനേം...

    ReplyDelete