Monday, March 7, 2011

മിണ്ടാണ്ട്


ഞാറ് കടിച്ച് തല്ല് വാങ്ങിത്തന്ന പൂവാലി
മില്‍മ്മാപാക്കറ്റിലേക്ക് കയറും പൊട്ടിച്ച് പോയി.
നെല്ലുതിന്ന് തല്ല് വാങ്ങിത്തന്ന കോഴികള്‍
കാലം പനമ്പും തിന്ന് തീര്‍ത്തതുകോണ്ട്
കോള്‍ഡ്സ്റ്റോറേജില്‍ ഉടുപ്പിടാന്‍ പോയി.
പിന്നെപ്പിന്നെ അരിവാളങ്കിയാക്കിയവര്‍
വിത്തെടുത്തുണ്ണാന്‍ തുടങ്ങി.

വിതയ്ക്കാന്‍ ഇടമില്ലാത്തവര്‍
കൊയ്തിനെപ്പറ്റി ഓര്‍ക്കാറില്ല.
ഉടലപ്പടിമൂടും ഉടുപ്പിടായ്കയാല്‍
ഉരിയാടാന്‍ എനിക്കവകാശവുമില്ല.
ആകയാല്‍
തല്ല് വാങ്ങിത്തന്ന
ആ പൂവാലിയും കോഴിക്കൂട്ടവും
മസാലമണമില്ലാതെ
ഓര്‍മ്മയില്‍ ബാക്കിയുണ്ടെന്ന്
മിണ്ടുന്നില്ല.

16 comments:

  1. നല്ല ഒതുക്കവും മുറുക്കവുമുണ്ട്. ഒരു തരം പ്രത്യേക താളം.
    മസാല മണമില്ലാതെ ബാക്കിയാവുന്ന ഓര്‍മ്മ തന്നെയാവും
    ആ കോഴിയും പൂവാലിയും അര്‍ഹിക്കുന്ന സ്നേഹം

    ReplyDelete
  2. വെറും ഓര്‍മ്മകളില്‍ മാത്രം അവശേഷിക്കുന്ന നേരുകള്‍.

    ReplyDelete
  3. വിതയ്ക്കാന്‍ ഇടമില്ലാത്തവര്‍
    കൊയ്തിനെപ്പറ്റി ഓര്‍ക്കാറില്ല.

    ReplyDelete
  4. അതൊക്കെ തിരികെ ഇറങ്ങി വരുന്ന ഒരു കാലമുണ്ടാകുമൊ?

    ആശംസകൾ!

    ReplyDelete
  5. "വിതയ്ക്കാന്‍ ഇടമില്ലാത്തവര്‍
    കൊയ്തിനെപ്പറ്റി ഓര്‍ക്കാറില്ല.."

    nice Lines..

    ReplyDelete
  6. തല്ല് വാങ്ങിത്തന്ന
    ആ പൂവാലിയും കോഴിക്കൂട്ടവും
    മസാലമണമില്ലാതെ
    ഓര്‍മ്മയില്‍ ബാക്കിയുണ്ടെന്ന്
    മിണ്ടുന്നില്ല.


    ആശംസകള്‍

    ReplyDelete
  7. "ഉടലപ്പടിമൂടും ഉടുപ്പിടായ്കയാല്‍
    ഉരിയാടാന്‍ എനിക്കവകാശവുമില്ല.."
    "ഉടുപ്പിടുകയാല്‍" ആണോ അതോ "ഉടുപ്പിടായ്കയാല്‍" എന്നാണോ..? എന്തുതോന്നുന്നുവോ അത് പറയണം പ്രത്യേകിച്ചും സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളില്‍..എനിക്കിഷ്ടമായി..ആരും പറയാത്ത വിഷയം..വ്യത്യസ്തത ഉണ്ട്...

    ReplyDelete
  8. വിതയ്ക്കാന്‍ ഇടമില്ലാത്തവര്‍
    കൊയ്തിനെപ്പറ്റി ഓര്‍ക്കാറില്ല.

    ReplyDelete
  9. നല്ല കവിത...വ്യത്യസ്തമായ വിഷയം വളരെ മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു........വിതയ്ക്കാന്‍ ഇടമില്ലാത്തവര്‍
    കൊയ്തിനെപ്പറ്റി ഓര്‍ക്കാറില്ല.
    ഉടലപ്പടിമൂടും ഉടുപ്പിടായ്കയാല്‍
    ഉരിയാടാന്‍ എനിക്കവകാശവുമില്ല.....വരികള്‍ ഒരുപാടിഷ്ടപ്പെട്ടു....ആശംസകള്‍..........

    ReplyDelete
  10. എല്ലവര്‍ക്കും നന്ദി.
    മഞ്ഞുതുള്ളി
    "ഉടുപ്പിടായ്കയാല്‍"
    എന്നു തന്നെയാണ്‌ എഴുതിയത്.

    ReplyDelete
  11. ഉടലപ്പടിമൂടും ഉടുപ്പിടായ്കയാല്‍
    ഉരിയാടാന്‍ എനിക്കവകാശവുമില്ല. ഉടലപ്പടി മൂടുമുടുപ്പിടാതിരിക്കാൻ അവകാശമുണ്ടെങ്കിൽ ഉരിയാടാനുള്ള അവകാശം ഉറപ്പല്ലേ ? സ്വന്തം അഭിപ്രായങ്ങള്‍ ഉള്ള ഒരുവള്‍.....................ക്ക്

    ReplyDelete
  12. വായിച്ചപ്പോള്‍ പഴയ ആ തറവാട്ടു മുറ്റത്ത് പോയ്‌ വന്ന പ്രതീതി.........സന്തോഷായി..

    ReplyDelete