Friday, March 18, 2011

അവള്‍ക്ക്

ഇന്നലെ നിന്നെ കണ്ടു
കറുത്ത കിനാവിന്റെ
ചിറകില്‍, വെളുക്കനെ
ചിരിക്കും മുഖവുമായ്.
പ്രജ്ഞതന്നിരുള്‍പ്പാളം
നരകോന്മുഖം പായും
തീവണ്ടിയിരമ്പത്തില്‍
പെട്ടെന്ന് വിറച്ചെന്നോ?
ഞെട്ടി കണ്‍തുറക്കുമ്പോള്‍
കൂട്ടുകാരീ നിന്‍ ചിരി
നാലുകോളം വാര്‍ത്തയായ്
നിലത്ത് കിടക്കുന്നു.
ചരമക്കോളത്തിന്റെ ചതുരവടിവിലും
ചിരിതോരാത്ത നിന്റെ കണ്ണുകള്‍ തിളങ്ങുന്നു.

തുടച്ചമുഖവുമായ് തീവണ്ടികേറുന്നേരം
തുടര്‍ച്ചയാകും സ്മൃതി മൃതിക്കു കൊടുത്തു ഞാന്‍.

നരകോന്മുഖം വീണ്ടും വണ്ടിപായുന്നു
നാരകമുള്ളേറ്റപോല്‍ നെഞ്ചു നീറുന്നു
മഷിമായാതെ മിഴി കൈലേസാല്‍ ഞാനൊപ്പുന്നു.

49 comments:

  1. ഇന്നലെയുടെ ചിരി ഇന്നത്തെ വായനയില്‍ മരണമായി കാണേണ്ടി വരിക..
    സന്ദര്‍ഭോചിതമായ കവിത.
    നല്ല വരികള്‍.

    ReplyDelete
  2. ഇന്നലെ നിന്നെ കണ്ടു
    കറുത്ത കിനാവിന്റെ
    ചിറകില്‍, വെളുക്കനെ
    ചിരിക്കും മുഖവുമായ്.

    കൊള്ളാം വരികൾ ഇഷ്ടമായി.മോശമല്ലാത്ത കവിത,എന്നിട്ടും അധികമാരും അഭിപ്രായം കുറിച്ചുകാണുന്നില്ല. മറ്റു ബ്ലോഗുകളിൽ പോയി അഭിപ്രായം എഴുതാൻ ശ്രമിക്കുക.

    ReplyDelete
  3. വാക്കുകളിലെ തീഷ്ണത കാത്തുവെക്കുക. വരികള്‍ക്കിടയില്‍ എഴുതാതെ പോവുന്നതാണ് കവിത ..സ്വം ആണ് കൂടുതല്‍ നന്നായി തോന്നിയത്.
    പ്രണയത്തിനും പ്രവാസത്തിനുമപ്പുറം ജീവിതങ്ങളുണ്ട്‌. കാഴ്ചകള്‍ തുറന്നു വെക്കുക.

    ReplyDelete
  4. എന്നില്‍നിന്ന് പ്രച്ഛന്നമായിക്കിടന്ന ഒരു ബ്ലോഗ് കണ്ടുപിടിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഞാന്‍.വായിച്ചിടത്തോളം ഇഷ്ട്ടമായി.
    തുടര്‍ന്നുവായിക്കാന്‍ ഈ ബ്ലോഗ് ഫോളോ ചെയ്യുന്നു.മഞ്ഞും തീയും
    നിലാവും വെയിലുമൊക്കെച്ചേര്‍ന്ന ഒരു അപൂര്‍വ്വ `ബ്ലെന്‍ഡ്`.....
    അതങ്ങനെ ബൂലോകവും ഭൂലോകവും കടന്ന്..................
    ആശംസകള്‍!

    ReplyDelete
  5. ക്ഷമിക്കുക. കവിത വായിക്കാനോ, അഭിപ്രായം പറയാനോ മാത്രമുള്ള അറിവില്ലാത്തതിനാല്‍ മിണ്ടാതെ പോവുന്നു. പുതിയ പോസ്റ്റുകള്‍ ഇട്ടാല്‍ ഒരു മെയില്‍ അയക്കാന്‍ മറക്കല്ലേ.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. വിരലുകള്‍ ദൈവമാകുംപോഴാണ് അക്ഷരങ്ങള്‍ നല്ല കഥകളും കവിതകളുമാകുന്നത്

    ReplyDelete
  8. ഞാനൊരു കവില്ല
    അക്ഷരജ്ഞാനിയല്ല
    എങ്കിലും ഹൃദയംകൊണ്ടു
    പ്രണയിക്കുന്നു അക്ഷരമുത്തുകളെ

    ReplyDelete
  9. മരണത്തില്‍നിന്ന് പാഞ്ഞുപോവട്ടെ
    വാക്കുകളുടെ തീവണ്ടിമുറികള്‍.
    നോവിക്കുന്ന നിശãബ്ദകള്‍, വരികളില്‍.

    ReplyDelete
  10. "നാലുകോളം വാര്‍ത്തയായ്
    നിലത്ത് കിടക്കുന്നു.
    ചരമക്കോളത്തിന്റെ ചതുരവടിവിലും
    ചിരിതോരാത്ത നിന്റെ കണ്ണുകള്‍ തിളങ്ങുന്നു.
    "
    നല്ലവരികള്‍.വായന സുഖമുള്ള രചന.

    ReplyDelete
  11. നന്നായി കവിത, അഭിനന്ദനം. നാരകമുള്ളേറ്റപോല്‍ നെഞ്ചു നീറുമ്പോ കൈലേസ് അൽ‌പ്പം മഷി മായിച്ചാൽ കുഴപ്പമുണ്ടോ?

    ReplyDelete
  12. manglish ayathil kshamikkuka, theerchayayum soumyayude maranam oru kavithayakkanam ennu njan karuthiyatha, pakshe ee kavitha kanumpol ini njan athu cheythal ee kavithayude ezhayalathu ethilla,
    valare nannayi
    aashamsakal

    ReplyDelete
  13. നരകോന്മുഖം വീണ്ടും വണ്ടി പായുന്നു....
    നല്ലവരികള്‍
    ആശംസകള്‍

    ReplyDelete
  14. നന്നായി എഴുതി .......... ആശംസകള്‍ .....

    ReplyDelete
  15. കവിത നന്നായിട്ടുണ്ട്. ചില മരണങ്ങള്‍ വാര്‍ത്തകള്‍ പോലും അല്ലാതാവുന്നു.. ബ്ലോഗും, കമന്‍റുകളും എല്ലാം ഉപേക്ഷിച്ച് ഈ പോസ്റ്റില്‍ മൂന്നാമത്തെ കമന്റിട്ട ബ്ലോഗ്ഗറും ഇന്ന് യാത്രയായിരിക്കുന്നു.. മാഷിമായാതെ മിഴിനീര്‍ കൈലെസില്‍ ഒപ്പിയെടുക്കാം.. :(

    ReplyDelete
  16. Nannayittund. Touching lines. Powerful language.. Thudaruka

    ReplyDelete
  17. ചരമക്കോളത്തിന്റെ ചതുരവടിവിലും
    ചിരിതോരാത്ത നിന്റെ കണ്ണുകള്‍ തിളങ്ങുന്നു.

    ഈ ലൈൻസ് ഒന്നു പിടിച്ചു കുലുക്കി.....
    നല്ല കവിത, ഒത്തിരി എഴുതൂട്ടോ.. എല്ലാ ഭാവുകങ്ങളും നേരുന്നു..

    ReplyDelete
  18. താതാടെ ഈ ബ്ലോഗു ഞാന്‍ കണ്ടിരുന്നില്ല ,കവിത എനിക്ക് മനസ്സിലാവില്ല ,എന്നാലും വായിച്ചു ,വായിച്ചു വായിച്ചു ശേരിയാകുമെന്നു കരുതുന്നു, ഒരുപാട് ഇഷ്ടത്തോടെ ..

    ReplyDelete
  19. ഇവിടെയാദ്യമായാണ്.വായനയില്‍ പച്ചക്കുറിപ്പും,സ്വം എന്ന കഥയും ഒരുപാടിഷ്ടായി.കവിതയേക്കാള്‍ വല്ലാതെ മനസ്സ് തൊട്ടു..

    ReplyDelete
  20. എല്ലാവരോടും
    സന്തോഷം. വീണ്ടും വീണ്ടും നന്ദി.

    ReplyDelete
  21. കൂട്ടുകാരീ നിന്‍ ചിരി
    നാലുകോളം വാര്‍ത്തയായ്
    നിലത്ത് കിടക്കുന്നു.
    ആശംസകൾ

    ReplyDelete
  22. കവിതയിൽ നനവുണ്ട് .
    ആശംസകൾ………..

    ReplyDelete
  23. കൊള്ളാം വളരെ നന്നായി

    ReplyDelete
  24. നേനമോള്‍ അവള്‍ക്കു പുതിയൊരു ഫ്രെണ്ടിനെ കിട്ടിയിട്ടുണ്ട് ഉപ്പ നോക്ക് എന്ന് പറഞ്ഞുതന്ന ലിങ്കാണ് ഇത് ,ഇവിടെ എതിയപ്പോഴല്ലേ മനസ്സിലായത്‌ ഇവിടെ ഞാന്‍ പണ്ടേ ലാന്‍ഡ്‌ ചെയ്തിട്ടുണ്ടെന്ന്..അതുപോട്ടെ..
    "ചരമക്കോളത്തിന്റെ ചതുരവടിവിലും
    ചിരിതോരാത്ത നിന്റെ കണ്ണുകള്‍ തിളങ്ങുന്നു."
    ഈ വരികള്‍ മനസ്സില്‍ ഉടക്കി ശെരിക്കും..

    ReplyDelete
  25. നല്ലതെന്ന് പറഞ്ഞ പ്രിയപ്പെട്ടവരേ
    എന്റെ സന്തോഷം അറിയിക്കട്ടെ.

    ReplyDelete
  26. ട്രെയിനില്‍ നിന്നും തട്ടിയെറിയപ്പെട്ട ജീവനാണ് ഇതിലെ പ്രമേയമെന്ന് ആരും പറഞ്ഞു കണ്ടില്ല. അതോ മനപ്പൂര്‍വ്വം മറന്നതോ!

    നെഞ്ചിലെ നെരിപ്പോടായി ഇത്താന്റെ വരികള്‍

    ReplyDelete
  27. നല്ല കവിത..വീണ്ടും വരാം .....

    ReplyDelete
  28. melppathooraan ithuvazhivannirunnu vaayichu ..valare ishtamaayi ....iniyum samayamullappOl ithuvazhivarum,,,vaaraam::))))

    ReplyDelete
  29. കവിതയെപറ്റി വലിയതോന്നും പറയാന്‍ മാത്രം അറിയില്ല കേട്ടോ. എന്നാലും മനസ്സില്‍ കൊള്ളുന്ന വരികളാ ഇതിലെന്നു വായിക്കുന്ന ആര്‍ക്കും തോന്നും. ഇനിയും വരാമേ.

    ReplyDelete
  30. വളരെ വൈകി ആണ് എങ്കിലും ഞാനും എത്തി .......

    നല്ല കവിത എന്നതില്‍ ഉപരി വായനകാരെ അനുഭവിപ്പിക്കാന്‍ സാധികുന്നു ,അത് തന്നെ ആണ് കവിതയുടെ വിജയം

    ReplyDelete
  31. ഹൃദയം നനഞ്ഞു..കണ്ണും..
    ഭാവുകങ്ങള്‍..

    എന്‍റെ ബ്ലോഗില്‍ വന്നു അനുഗ്രഹിച്ചതിനു നന്ദി..
    തുടര്‍ന്നും പ്രതീക്ഷിക്കുന്നു..

    musafirvl@gmail.com
    www.kachatathap.blogspot.com

    ReplyDelete
  32. kavitha nannayittund........nalla varikal...veendum varaam....ella bavukangalum nerunnu.....puthiya postidumbol oru mail ayakkan marakkaruthe,,,

    ReplyDelete
  33. പക്ഷെ...ഇങ്ങനെ നിന്നില്‍നിന്നെത്ര
    ടെലിപ്പതിക് സന്ദേശങ്ങള്‍ കിട്ടിയാലാ -
    ണനിയത്തീ ... നിന്നെയാത്രയാക്കിയ
    സ്റ്റേഷനിലുള്ളവര്‍ക്കാശ്വാസമാകുക ...?

    കാരണം ..നഷ്ടപ്പെട്ട കൈ ഗുണങ്ങളുടെ
    ബിംബമായിരുന്നവരും ഇരുകയ്യിലും
    കളങ്കമുള്ളോരും വെറിച്ചുവപ്പിന്റെ സിഗ്നലു-
    മായോരോ ഓവര്‍ബ്രിഡ്ജിനടിയില്‍നിന്നും
    നിശയുടെഗുഹാമുഖങ്ങളില്‍ നിന്നുമിനിയും
    ചാടിവീണേയ്ക്കാം .

    ReplyDelete
  34. നരകോന്മുഖം..
    ഒരു ദുരന്തം നെഞ്ചേറ്റുന്നുണ്ട് വരികള്‍.

    ReplyDelete
  35. ....നാരകമുള്ളേറ്റപോല്‍ നെഞ്ചു നീറുന്നു...!!"

    എന്തു ചെയ്യാം...കലികാലം..!! അല്ലാതെന്താ..!
    സമകാലീനസംഭവങ്ങള്‍..ഇങ്ങനെ എഴുതിച്ചില്ലെങ്കിലേ
    അല്‍ഭുതപ്പെടേണ്ടൂ...!!
    നന്നായിട്ടുണ്ട്.
    ആശംസകള്‍...!!!

    ReplyDelete
  36. "ഞെട്ടി കണ്‍തുറക്കുമ്പോള്‍
    കൂട്ടുകാരീ നിന്‍ ചിരി
    നാലുകോളം വാര്‍ത്തയായ്
    നിലത്ത് കിടക്കുന്നു."

    ഇതിലും ശക്തമായി ഈ കാര്യം സംവേദനം ചെയ്യാനേ പറ്റില്ല എന്ന് തോന്നിപ്പോയി. നന്നായിരിക്കുന്നു ചേച്ചീ.
    വായിച്ചു തീർന്നപ്പോൾ കാതിൽ ആ പെൺകുട്ടിയുടെ നിലവിളി മാറ്റൊലി കൊണ്ടതുപോലെ.

    എല്ലാ ആശംസകളും.
    satheeshharipad.blogspot.com

    ReplyDelete
  37. ഇന്ന് ചിരിക്കും നാളെ പുഞ്ചിരിക്കും മരിച്ചു കിടക്കുമ്പോള്‍
    മനസ്സിന്റെ വിങ്ങലുകള്‍ ആണല്ലോ കവിത
    ഏതായാലും കൊമ്പന് പിടിച്ചു

    ReplyDelete
  38. കാമ്പുള്ള കവിത. ആശംസകള്‍.

    ReplyDelete
  39. കാമ്പുള്ള കവിത. ആശംസകള്‍.

    ReplyDelete
  40. ഇഷ്ടമായി
    ആശംസകള്‍.

    ReplyDelete
  41. ഞാന്‍ കാണാത്ത പോസ്റ്റ്‌ എങ്ങാനും വന്നോ എന്ന് നോക്കാന്‍ വന്നതാ.

    ReplyDelete
  42. തുടച്ചമുഖവുമായ് തീവണ്ടികേറുന്നേരം
    തുടര്‍ച്ചയാകും സ്മൃതി മൃതിക്കു കൊടുത്തു ഞാന്‍.

    നല്ല വരികൾ.

    ReplyDelete
  43. വളരെ ആകസ്മികമായാണ് ഇവിടെ എത്തിപ്പെട്ടത്. കാണുവാന്‍ കഴിഞ്ഞതില്‍ സന്തോഷം ആദ്യം പങ്ക് വെക്കുന്നു.
    സ്നേഹിക്കുന്നവരുടെ ദേഹവിയോഗം പെട്ടന്ന് അറിയുമ്പോള്‍ ഉള്ള നടുക്കം..
    അവസാനം സ്നേഹത്തോടെ യാത്ര പറഞ്ഞ നിമിഷങ്ങള്‍...
    കൊള്ളാം..പ്രച്ഛന്നം ഇല്ലാത്ത വരികള്‍..
    നന്നായി എന്ന്‌ പറയാന്‍ ഒരു മടി..
    കാരണം ദുഖങ്ങള്‍ക്ക്‌ മോനോഹാരിത കൂടുമോ എന്ന ഒരു ഭയം..
    ആശംസകള്‍ നേരുന്നു...സസ്നേഹം..

    www.ettavattam.blogspot.com

    ReplyDelete
  44. കൂട്ടുകാരീ നിന്‍ ചിരി
    നാലുകോളം വാര്‍ത്തയായ്
    നിലത്ത് കിടക്കുന്നു.
    ചരമക്കോളത്തിന്റെ ചതുരവടിവിലും
    ചിരിതോരാത്ത നിന്റെ കണ്ണുകള്‍ തിളങ്ങുന്നു.

    ReplyDelete