Saturday, March 5, 2011

അനുസരര്‍

ഒളിഞ്ഞുമല്ലാതെയും എയ്തൊടുക്കിയേ ശീലം
നിനക്ക്, രാമാ എന്തുണ്ട് ബാക്കി?
വേട്ടപെണ്ണ് അവള്‍ പെറ്റ മക്കള്‍
അനുചരാനുജന്‍
ഉപദേശി ഭൂസുരര്‍
ഓര്‍മ്മയില്‍ പരതിത്തളര്‍ന്നുവോ?

ശബ്ദശൂന്യ ശാപങ്ങളും
നോവും നിരാശയും
ഭ്രാന്തസന്ത്രാസവും
ഇറക്കിവയ്ക്കുവാന്‍ ഒഴുക്കുമായൊരു
സരയുമാത്രം.

സ്വേച്ഛയാല്‍ തൊടുത്തോരസ്ത്രവും
നിനക്കില്ലെന്നിവള്‍ക്കറിയാം
നീ എന്നും പറഞ്ഞതൊപ്പിച്ച് നടന്നു.
വേട്ടതും പറഞ്ഞുവിട്ടതും
ശരംതൊടുത്തതും
അനുസരണത്തിന്നൊടുങ്ങാ നാള്‍ വഴി.
അനുസരിക്കലേ നിനക്ക് പൈതൃകം.

പൊളിച്ചെടുക്കലിന്‍ മഹോത്സവങ്ങളില്‍
അനുസരണത്തിന്‍ വഴികള്‍ നീളുമ്പോള്‍
ഒളിഞ്ഞുമല്ലാതും ശരങ്ങള്‍ പായുമ്പോള്‍
ദുരന്തപൈതൃകത്തുടര്‍ച്ചയാണു നീ.

മുറിവുകളൊക്കെ കറുത്തൊഴുകുമ്പോള്‍
ചുമടിറക്കുവാന്‍ സരയുവില്ലിനി.

13 comments:

  1. Nalla blog aanallo fousiya. Njan ethan thamasichu thonunnu

    ReplyDelete
  2. ഞാന്‍ വായിച്ച് പോകുന്നു.
    അഭിപ്രായങ്ങള്‍ മറ്റുള്ളവര്‍ പറഞ്ഞോളും.

    ReplyDelete
  3. മുറിവുകളൊക്കെ കറുത്തൊഴുകുമ്പോള്‍
    ചുമടിറക്കുവാന്‍ സരയുവില്ലിനി...........

    nalla varikal

    ReplyDelete
  4. പലവുരു കണ്ട രാമന്റെ, സരയുവിന്റെ വിഷാദഛവി.
    എന്നാല്‍, കവിതയുടെ പുതുമ പറത്തിക്കളയുന്നു
    പണ്ടറിഞ്ഞ വരികള്‍ വിതച്ച മുന്‍വിധികള്‍.

    ReplyDelete
  5. ഒരഭിപ്രായം പറയുന്നു,.........................................  എങ്ങനെ?

    ReplyDelete
  6. ഈ യുഗത്തിൽ രാമനില്ലല്ലോ എന്നതാണവളുടെ ദു:ഖം

    ReplyDelete
  7. കൂട്ടുകാരേ
    ലോഭമില്ലാത്തെ ഈ നല്ല വാക്കുകള്‍ക്ക്
    ഒത്തിരി നന്ദി, സന്തോഷം .
    ഒരിലക്ക്
    തീര്‍ത്തും നേരാണ്‌ പറഞ്ഞത്.
    ആ മുന്‍‌വിധി എന്നതിനോട് മാത്രം യോജിക്കുന്നില്ല.

    ReplyDelete
  8. മുന്‍വിധി. അതെന്റെ മാത്രം പിഴ. എന്റെ വാക്കുകളുടെ അവ്യക്തത. രാമനും സരയുവും പ്രമേയമായ പഴയ കവിതകള്‍ വിതച്ച മുന്‍വിധികള്‍ ഇക്കവിത പറത്തിക്കളയുന്നു എന്നാണ് ഉദ്ദേശിച്ചത്. ക്ഷമി.

    ReplyDelete
  9. ഇല
    നേരായും ഒരുപാട് സന്തോഷം.

    ReplyDelete
  10. ഞാനും ഇവിടെ വന്നിരുന്നു.....കവിത കൊള്ളാം....

    ReplyDelete
  11. രാമന്‍ നിശ്ശബ്ദനാകുന്നു.

    ReplyDelete