Wednesday, February 9, 2011

മരങ്കേറികള്‍

മരത്തിന്റെ മുകളീന്ന് മാനത്തേക്ക് നോക്കിയിട്ടുണ്ടോ?
കാണേണ്ട കാഴ്ച തന്നാണ്‌. ഒരു ദിവസം ഉച്ചക്ക് നദിയ വന്നത് ഈ ചോദ്യം കൊണ്ടാണ്‌. അവളെപ്പൊഴും ഇങ്ങനാണ്. പെണ്ണാണെന്ന ഒരു ഭാവവും ഇല്ലാതെ ഓരോന്ന് ചോദിക്കും. പെണ്ണുങ്ങള്‍ മരത്തില്‍കേറാന്‍ പാടില്ലെന്ന് പടച്ചോന്‍ പറഞ്ഞത് അവള്‌ കേള്‍ക്കാതാണത്രേ. ഇത്തരം ഉത്തരങ്ങള്‍ കൊണ്ടാണ്‌ അവളെന്റെ ഏട്ടനേം അമ്മേമൊക്കെ മുട്ടുകുത്തിക്കുന്നത്. തനിച്ച് ഒരു മതില്‍ ചാടാന്‍ പോലും അറിയാത്ത എന്റുള്ളിലും മരത്തില്‍ കയറണമെന്ന ആശ മുളച്ചു. നദിയ മാത്രമല്ല കാരണം. ആഞ്ഞിലിച്ചക്ക പഴമായാല്‍ ചെറുക്കന്മാരൊക്കെ മരത്തിന്റെ മുകളിലാണ്‌. പലപ്പോഴും ഇത്തിരി കളിയാക്കാതെ ആവന്മാര്‍ പഴം തരില്ല. എന്തിന്‌ എട്ടന്‍ പോലും കളിയാക്കും.
ആഞ്ഞിലിപ്പഴം പറിക്കുന്നത് രസമുള്ള ഒരു കാര്യമാണ്‌. ഒരാള്‍ മരത്തില്‍ കയറി പഴമിറുത്ത് താഴെക്കിടും. അത് താഴെ വീണ്‌ ചിതറാതെ ചാക്കുകൊണ്ട് ഭദ്രമായി പിടിക്കാന്‍ രണ്ട് പേര്‍ വേണം. ഏട്ടന്‍ താഴേക്കിടുന്ന പഴങ്ങളെ സുരക്ഷിതമായി ചാക്കിലാക്കുന്ന പണിയാണ്‌ എനിക്ക്. അന്ന് കൂട്ടിന് അനിയനും ഉണ്ടായിരുന്നു. നദിയയെ അവളുടെ വീട്ടിലും കണാത്തതുകൊണ്ടാണ്‌ അനിയനെ വിളിച്ചത്.
അവന്റെ കൂടെ ആഞ്ഞിലി പഴം പിടിക്കുന്നത് വല്യ പാടാണ്‌. ആണായതിന്റെയും കുറച്ച് മരം കയറ്റം അറിയുന്നതിന്റെയും ഗമ ഇപ്പൊഴേ അവന്‍ കാട്ടുന്നുണ്ട്. അവിടെ ചെന്നപ്പോള്‍ നദിയ ആഞ്ഞിലിയുടെ തുഞ്ചത്ത് സുഖമായിരിക്കുന്നു. നോട്ടം മാനത്തേക്കാണ്‌. കയ്യില്‍ മുഴുത്തൊരു പഴമുണ്ട്.
ഏട്ടന്റെ ഉറക്കനെയുള്ള ചിരി കേട്ട്` അവള്‍ താഴേക്ക് നോക്കി. ആ മുഖത്ത് ഒരു കൂസലും ഇല്ല. പഴം ആവശ്യത്തിന് പറിച്ച് തരാമെന്ന്  അവള്‍ പറഞ്ഞപ്പോള്‍ ഏട്ടന്‍ സമ്മതിച്ചില്ല.എന്തോ വാശിയോടെയാണ്‌ ഏട്ടന്‍ മരത്തിലേക്ക് കേറിയത്. പെടച്ച്കേറി എന്ന വാക്കേ അതിനെ പറയാന്‍ എനിക്കറിയൂ.

എനിക്ക് അവളോട് നല്ല അസൂയ തോന്നി.എന്നും മരത്തിനു മുകളിലിരുന്ന് പഴം കാട്ടി ഞങ്ങളെ കൊതിപ്പിക്കാറുള്ള ഏട്ടന്‍ അന്ന് എല്ലാം പെട്ടെന്നവസാനിപ്പിച്ചു. ഞങ്ങള്‍ പോരുമ്പോഴും നദിയ മാനത്തേക്കും താഴെക്കും മാറിമാറി നോക്കികൊണ്ട് മരത്തിന്റെ മുകളില്‍ തന്നെയിരുന്നു. എനിക്കവിടെ നില്‍ക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഏട്ടന്റെ കണ്ണ് ചുവക്കുന്നത് കണ്ടപ്പോള്‍ അത് പറയാന്‍ പോയില്ല.
ഒരു കുഞ്ഞു മരത്തിലെങ്കിലും കയറണം എന്ന എന്റെ ആഗ്രഹം കലശലായപ്പോള്‍ അവള്‍ സമ്മതിച്ചു.
അങ്ങനെ ആരും അറിയാതെ അവളെന്നെ മരം കയറ്റം പഠിപ്പിച്ചു തുടങ്ങി. പറമ്പിന്റെ തെക്കേ മൂലക്കലുള്ള മാവിലായിരുന്നൂ പരിശീലനം. കൈയ്യിലും കാലിലും തൊലി എറെ പോയി. ഒരു പ്രാവശ്യം ചെറുതായി ഒന്നു വീണു. ഒന്നും പറ്റിയില്ല. പിന്നെ പരസ്പരം മരങ്കേറി എന്ന് വിളിക്കല്‍ ഞങ്ങളുടെ സ്വകാര്യ സന്തോഷമായി. പരിശീലനം പൂര്‍ത്തിയാക്കി ആദ്യമായി ആ മാവിന്റെ തുഞ്ചത്തെ കൊമ്പില്‍ കയറി മാനത്തേക്ക് നോക്കിയപ്പോള്‍ ലോകം മുഴുവന്‍ കീഴടക്കിയ സന്തോഷമായിരുന്നു.
പെട്ടെന്ന് വീശിയ കാറ്റില്‍ കൊമ്പൊന്നുലഞ്ഞതും ഞാന്‍ അമ്മയെ വിളിച്ചു പോയി. അതിന്‌ താഴെ എത്തിയപ്പോള്‍ അവളൊത്തിരി കളിയാക്കി. ശീലമായപ്പോള്‍ ആ പേടിയും മാറി. മരത്തിന്റെ മുകളില്‍ നിന്നും മാനത്തേക്ക് നോക്കുമ്പോള്‍ എങ്ങുനിന്നോ ഒരു കാറ്റു വരും. അപ്പോള്‍ കണ്ണടച്ച് പിടിച്ച് മരത്തോടൊപ്പം പതിയെ ആടും.മരവും നദിയയും ഞാനും. ഒന്നും മിണ്ടാതെ പങ്കു വച്ച സന്തോഷങ്ങള്‍.
ആദ്യമൊക്കെ മരത്തിന്റെ മുകളില്‍ നിന്നു താഴേക്ക് നോക്കാനേ പേടിയായിരുന്നു. അവളാണ്‌ പറഞ്ഞത് തുഞ്ചത്ത് നിന്നും താഴേക്ക് നോക്കാന്‍ കെല്പുണ്ടാകുമ്പോഴേ മരം കയറ്റം പൂര്‍ത്തിയാകുന്നൊള്ളൂ എന്ന്. ഇവളെ ഇങ്ങനൊക്കെ പറയാന്‍ ആരാണ്‌ പഠിപ്പിച്ചത്? പിന്നെപ്പിന്നെ എനിക്കും ധൈര്യമായി. മരംകേറികള്‍ക്ക്ക്ക് ഒത്തിരി ചോദ്യങ്ങളുണ്ടെന്നും മനസ്സിലായി.

മാവും പ്ലാവും ആഞ്ഞിലിയും അങ്ങനെ ആള്‍ക്കണ്ണെത്താത്ത മരങ്ങളൊക്കെ ഞങ്ങള്‍ക്ക് കൂട്ടുകാരായി. ഒരോ മരത്തിനും ഓരോ രീതിയാണ്‌. മണവും മിനുസവും രുചിയും നിറവും എല്ലാം വെവ്വേറെ. മാവിന്റെ മിനുസമല്ല ആഞ്ഞിലിക്ക്. മാഞ്ചോട്ടിലെ ഉറുമ്പുകളല്ല ആഞ്ഞിലിയുടെ ചോട്ടില്‍. പേരക്ക് മിനുസം കൂടുതലാണ്‌. കാല്‌ എളുപ്പം തെന്നിപ്പോകും. പക്ഷെ അതിനു കൊമ്പുകള്‍ കൂടുതലുണ്ട്. കയറാന്‍ അതുകൊണ്ടെളുപ്പം. ഓരോ മരത്തിലും കയറുന്നതിനു ഓരോ രീതിയാണ്‌.
കൈമുട്ടും കാലും നെഞ്ചും ഉരഞ്ഞ് പലയിടവും കീറിയിട്ടുണ്ടാകും. നീറ്റം അറിയുന്നത് കുളിക്കുമ്പോഴാണ്‌. പക്ഷേ അതിലൊരു സന്തോഷമുണ്ട്. അതെന്താണെന്ന് പറയാനറിയില്ല.
കേറാന്‍ പറ്റാത്തത് തെങ്ങിലാണ്‌. ഈ ഒറ്റക്കാരണം കൊണ്ട് കല്പവൃക്ഷത്തോട് എനിക്കിത്തിരി ദേഷ്യമുണ്ടായിരുന്നു. പക്ഷേ ഒരു ദിവസം നദിയ തെങ്ങിന്റെ മുകളിലും കയറി. അന്നവള്‍ ഇട്ടുതന്ന കരിക്കിന്റെ രുചി ഇന്നു വരേക്കും വേറെ കിട്ടിയിട്ടില്ല.

മരങ്ങളും ഞങ്ങളും വലുതായി. വലിയ പെണ്ണുങ്ങള്‍ കയറരുത് എന്ന് മരം പറഞ്ഞില്ല. പക്ഷേ മരത്തിന്റെ ചുറ്റും പറയാത്ത പലതുകൊണ്ടും വേലി പണിത് തുടങ്ങുന്നത് ഞങ്ങള്‍ക്ക് കാണാറായി. മരങ്കയറ്റം അങ്ങനെ കുറഞ്ഞു. മരത്തുഞ്ചത്ത് നിന്നു മാനത്തേക്കും മണ്ണിലേക്കും നോക്കാനുള്ള ധര്യമുള്ളതു കൊണ്ടാകാം ഞങ്ങള്‍ രണ്ട് മരംകേറികളും പലതും ചോദിച്ചത്. തലയുയര്‍ത്തി നോക്കുന്നതും കണ്ണില്‍ നോക്കി ചോദിക്കുന്നതും മരം കയറ്റത്തേക്കാള്‍ ബുദ്ധിമുട്ടാണെന്ന് തെളിഞ്ഞതും അങ്ങനാണ്‌.

മാവും ആഞ്ഞിലിയും പലവട്ടം പൂത്തു. ചില മരങ്ങള്‍ അലമാരയും കട്ടിലും മേശയുമൊക്കെയായി മാറി. അവളെന്നെ മരം കയറ്റം പഠിപ്പിച്ച മാവില്‍ മുത്തശ്ശി ദഹിച്ചു. വെള്ളം തിരഞ്ഞ് ക്ഷീണിച്ച വേരുകളുടെ സങ്കടം ഇലകളായി പൊഴിഞ്ഞു. ഒരു ദിവസം രാത്രി ആരൊടും പറയാതെ മരത്തില്‍ കയറിയ എന്റെ നദിയ ഇറങ്ങി വന്നില്ല. മരത്തുഞ്ചത്ത് എന്നും ഞങ്ങള്‍ക്ക് കൂട്ട് വരുമായിരുന്ന ആദിപുരാതനമായ ആ കാറ്റ് അന്നു മാത്രം വന്നില്ല. മരമെന്നു പേരിട്ട അവളുടെ കുറിപ്പുകളില്‍ അവസാനത്തേത് ഒരൂഞ്ഞാലിന്റെ പടമായിരുന്നു.











45 comments:

  1. This comment has been removed by the author.

    ReplyDelete
  2. ചെറുതില്‍ നിന്ന് വലുതിലേക്കുള്ള പരിണാമത്തില്‍ നഷ്ട്ടപെട്ട കുട്ടിത്തവും മരങ്ങളുടെ വസ്തു പരിണാമവും പിന്നെ മരണമെന്ന യാധാര്‍ത്യവും പറഞ്ഞു.
    എന്തിനാ മരിച്ചേ... എന്ന് ചോദിക്കുന്നില്ലാ.

    നന്നായി എഴുതി, തുടരുക

    ReplyDelete
  3. നിഗൂഡമായ ഒരു തലം കഥയുടെ തുടക്കത്തില്‍ തന്നെ വായിക്കാന്‍ പറ്റിയിരുന്നു. അത് കഥയുടെ വിജയമാണോ പരാജയമാണോ എന്നൊന്നും പറയാന്‍ പറ്റുന്നില്ല.
    പക്ഷെ ഒരു വിത്യസ്തത കൊണ്ടുവാരാന്‍ എഴുത്തില്‍ പറ്റിയിട്ടുണ്ട്.
    ആശംസകള്‍

    ReplyDelete
  4. കഥ പറഞ്ഞ രീതി വളരെ നന്നായി..കഥയുടെ പര്യവസാനത്തിലുള്ള വിത്യസ്ത, പുതിയ കണ്ടെത്തലുകള്‍ തേടുന്ന കഥാകാരന്‍റെ കയ്യടക്കം പോലെയും.

    ReplyDelete
  5. ഒഴുക്കുള്ള ഭാഷ. അവസാനമെത്തിയപ്പോള്‍ കത്തിമുനയുടെ മൂര്‍ച്ച വാക്കിന്. മരംകേറ്റത്തിന്റെ ഗൃഹാതുരത, ആണുങ്ങള്‍ക്കുമാത്രം തീറെഴുതിയ മരംകേറ്റത്തിലൂടെ പുതിയ കാഴ്ചകള്‍ കാണാനാവുന്ന പെണ്ണനുഭവം എന്നിങ്ങനെ പതിവു ട്രാക്കിലൂടെ പോവുമ്പോഴാണ് കൊളുത്തി വലിക്കുന്ന ആ ട്വിസ്റ്റ്.

    ReplyDelete
  6. വളരെ ഇഷ്ടപ്പെട്ടു. ആശയവും എഴുത്തും നന്നായിരിക്കുന്നു.

    "മരത്തിന്റെ ചുറ്റും പറയാത്ത പലതുകൊണ്ടും വേലി പണിത് തുടങ്ങുന്നത് ഞങ്ങള്‍ക്ക് കാണാറായി."
    "തലയുയര്‍ത്തി നോക്കുന്നതും കണ്ണില്‍ നോക്കി ചോദിക്കുന്നതും മരം കയറ്റത്തേക്കാള്‍ ബുദ്ധിമുട്ടാണെന്ന് തെളിഞ്ഞതും അങ്ങനാണ്‌."

    ഇത്തരം തിരിച്ചറിയലുകളിലൂടെ കൂടുതല്‍ ഉയരങ്ങള്‍ ഉള്ള മരങ്ങളില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ പണിത വേലിയും തെളിഞ്ഞ ബുദ്ധിമുട്ടും ആവിയാകും...തീര്‍ച്ച.
    ആശംസകള്‍.

    ReplyDelete
  7. മരം കേറ്റം കൊള്ളാം രസകരമായി പറഞ്ഞു. ഞങ്ങള്‍ ആണുങ്ങള്‍ക്ക് ഇതൊന്നും പുതുമ അല്ലാ ... :) :)

    ReplyDelete
  8. nannaayittundu ...ezhuthum kadhayum nadiyayum ellaam ....

    ReplyDelete
  9. വളരെ ഇഷ്ടമായീട്ടോ... മരത്തിന്റെ കഥ.

    ReplyDelete
  10. നല്ല പോസ്റ്റ്‌

    ReplyDelete
  11. നന്നായി......
    ഇനിയും തുടരുക....

    ReplyDelete
  12. എല്ലാരോടുമായി പറയട്ടെ
    നല്ലതെന്ന് എല്ലാരും പറയുമ്പോള്‍ പരിഭ്രമം കൂടുന്നുണ്ട്.
    സന്തോഷം ഇരച്ചേറുന്നുമുണ്ട്.

    ReplyDelete
  13. മറ്റാരും പറയാത്ത കാര്യങ്ങള്‍ പറയുന്നു എന്നതാണ് ഫൌസിയില്‍ എനിക്ക് തോന്നിയ ഗുണം. അത് പ്രത്യേക ശൈലിയില്‍ പറയുന്നുമുണ്ട്.
    എഴുത്തെല്ലാം ഒടുവില്‍ സങ്കടത്തിലോ നിരാശയിലൊ ആണല്ലോ അവസാനിക്കുന്നത്.
    ഒരു നല്ല എഴുത്തുകാരിയാവാനുള്ള എല്ലാ ഗുണങ്ങളും കാണുന്നുണ്ട്.
    (ഇനി ആണോ?)
    ആശംസകള്‍.

    ReplyDelete
  14. "മരംകേറികള്‍ക്ക്ക്ക് ഒത്തിരി ചോദ്യങ്ങളുണ്ടെന്നും മനസ്സിലായി."

    ഫൌസിയ, വായിച്ചു തുടങ്ങിയപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല...പക്ഷെ തകര്‍പ്പനായി...
    നല്ല ഒഴുക്കോടെ, രസത്തോടെ വായിച്ചു...അവസാനം സങ്കടത്തോടെ നിര്‍ത്തി...
    തമാശയിലൂടോഴുകി സീരിയസായി നൊമ്പരത്തില്‍ അവസാനിക്കുന്ന ഇത്തരം കഥകള്‍ എനിക്കും വളരെ ഇഷ്ടമാണ്...ഞാന്‍ പലപ്പോഴും ഇതുപോലെ എഴുതാന്‍ ശ്രമിക്കാറുമുണ്ട്...
    ആശംസകള്‍...അഭിനന്ദനങ്ങള്‍....
    എഴുത്ത് തുടരുക.. കഥകള്‍ എഴുതുമ്പോള്‍ വന്നു അഭിപ്രായം പറയാം...കവിത അത്രയ്ക്ക് ദഹിക്കില്ല, അതോണ്ടാ..

    ReplyDelete
  15. ഇതുവരെ വായിച്ചിട്ടില്ലാത്ത വിഷയം ......... വളരെ ഇഷ്ട്ടമായി

    ReplyDelete
  16. നന്നായിട്ടുണ്ട് ഫൌസീ...ഒരിക്കൽകൂടി കുട്ടിക്കാലത്തിന്റെ ആ നല്ല ഓർമ്മകളിലേക്ക് കൊണ്ടു പോയതിന് നന്ദി....നല്ലൊരു വിഷയം വളരെ മനോഹരമായി എഴുതിയിരിക്കുന്നു...അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സും.....നാളെയുടെ എഴുത്തുകാരിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു...

    ReplyDelete
  17. എല്ലാരോടുമായി പറയട്ടെ നല്ലതെന്ന് എല്ലാരും പറയുമ്പോള്‍ പരിഭ്രമം കൂടുന്നുണ്ട്. സന്തോഷം ഇരച്ചേറുന്നുമുണ്ട്.ഇതിനെ കഥയെന്ന് വിളിക്കാമോ എന്ന് നേരായും എനിക്കറിയില്ല. നല്ല നീരൊഴുക്കു പോലുള്ള ശൈലിയിൽ കഥ പറയാനറിയാമെന്നറിഞ്ഞിട്ടും ഇതിനെ കഥയെന്ന് വിളിക്കാമോ എന്ന് ചോദിക്കുന്നത് അനാവശ്യമായ അതി വിനയമാണ്. നല്ലതെന്ന് പറയുമ്പോൾ പരിഭ്രമിക്കുമെങ്കിലും നല്ലതിനെ മോശമെന്ന് പറയാനത് ന്യായമാകുന്നില്ല. പക്ഷേ ആ അവസാന ഭാഗത്തെ ആ തിരോധാനത്തിന്റെ പശ്ചാത്തലം വ്യക്തമായില്ല. മരണമാണെങ്കിലതിനുള്ള കാരണം അവ്യക്തമായി തോന്നി; അതിനുള്ള സൂചനകൾ നൽകാഞ്ഞതെന്ത്? അപൂർണ്ണമല്ല ഇക്കഥ എന്ന് തന്നെ പറയാനാണെനിക്കിഷ്ടമെങ്കിലും ഇതൊരു പക്ഷേ ഒരു ഫൌസിയാ ട്വിസ്റ്റ് ആയി പരിഗണീക്കാമെങ്കിലും ഞാൻ മേൽ പറഞ്ഞ ആ പ്രശ്നം ഒരു ഒരു ഒരു .........ഇല്ല കുറവെന്നു പറയുന്നില്ല. ആശംസകൾ

    ReplyDelete
  18. ഇഷ്ടപ്പെട്ടു . . .

    ReplyDelete
  19. കുറേ വായിച്ചു ഫൌസിയ മരത്തിന്മേല്‍ കയറിയോ എന്നറിയാന്‍.
    ഇത് വായിച്ചപ്പോള്‍ ഞാന്‍ ചെറുപ്പത്തില്‍ ഒരിക്കല്‍ മരത്തില്‍ കയറി ഇറങ്ങാന്‍ പെട്ട പാട് ഓര്‍ത്തു പോയി.

    കുറച്ച് നേരത്തെ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ചില ഉത്തരം ഈ ബ്ലോഗ് പോസ്റ്റുകള്‍ വായിച്ചപ്പോള്‍ എനിക്ക് കിട്ടി.

    ഞാനാദ്യം വിചാരിച്ചു എന്റെ വീട്ടിന്നടുത്തുള്ള എന്റെ രണ്ട് ഫൌസിയ സുഹൃത്തുക്കളില്‍ ഒരാളാണെന്ന്.

    രണ്ട് പേരും അല്ല.


    എല്ലാ കഥകളും താമസിയാതെ വായിക്കാം

    ReplyDelete
  20. "മരത്തിന്റെ മുകളില്‍ നിന്നും മാനത്തേക്ക് നോക്കുമ്പോള്‍ എങ്ങുനിന്നോ ഒരു കാറ്റു വരും. അപ്പോള്‍ കണ്ണടച്ച് പിടിച്ച് മരത്തോടൊപ്പം പതിയെ ആടും."

    ഹൃദ്യമായ അനുഭവം തന്നെയിത്...
    അത് പോലെ അതിഹൃദ്യം ഫൗസു ചേച്ചിയുടെ ഈ എഴുത്ത്....
    കഥയിലെ മരം കേറ്റം വെറും മരംകേറ്റമല്ലെന്നും അതു സ്ത്രീ സ്വാതന്ത്രത്തിന്റെ പ്രഖ്യാപനങ്ങളില്‍ ഒന്നാണെന്ന് ചേര്‍ത്തു വായിച്ചാല്‍ ഈ കഥയുടെ കാണാപ്പുറങ്ങള്‍ കൂടി വായിച്ചെടുക്കാനാവും...

    "മരമെന്നു പേരിട്ട അവളുടെ കുറിപ്പുകളില്‍ അവസാനത്തേത് ഒരൂഞ്ഞാലിന്റെ പടമായിരുന്നു."
    മരണത്തെ ഇത്രയും വ്യംഗ്യമായും മനോഹരമായും ചേച്ചി ആവിഷ്കരിച്ചതില്‍ ഒട്ടും അത്ഭുതമില്ല.. ചേച്ചിയുടെ എഴുത്തില്‍ എനിക്ക് പണ്ടേ വിശ്വാസമാ...
    ദി റിയല്‍ 'ഫൗസു ടച്ച്' ഈ അവസാനഭാഗത്തേക്ക് എത്തിയപ്പോള്‍ വന്നൂ.... വാക്കുകള്‍ ഉള്ളില്‍ നീറി പിടിച്ചു.... നദിയയോട് ആദ്യം അസൂയയും ബഹുമാനവും തോന്നിയെങ്കില്‍ അവസാനം അവളൊരു നൊമ്പരമായി തീരുന്നു.

    "മരംകേറികള്‍ക്ക് ഒത്തിരി ചോദ്യങ്ങളുണ്ടെന്നും മനസ്സിലായി."

    അതു പോലെ.........

    "മരത്തുഞ്ചത്ത് നിന്നു മാനത്തേക്കും മണ്ണിലേക്കും നോക്കാനുള്ള ധൈര്യമുള്ളതു കൊണ്ടാകാം ഞങ്ങള്‍ രണ്ട് മരംകേറികളും പലതും ചോദിച്ചത്. തലയുയര്‍ത്തി നോക്കുന്നതും കണ്ണില്‍ നോക്കി ചോദിക്കുന്നതും മരം കയറ്റത്തേക്കാള്‍ ബുദ്ധിമുട്ടാണെന്ന് തെളിഞ്ഞതും അങ്ങനാണ്‌."

    ഇവിടന്നൊക്കെ ആ ആത്മഹത്യയുടെ കാരണം വായിച്ചെടുക്കാനാവുന്നുണ്ട്.... കഥ അവ്യക്തമായി തോന്നിയവര്‍ ഭാവനാപൂര്‍വ്വം രണ്ടാമതൊരു വട്ടം വായിച്ചാല്‍ കാര്യം സുവ്യക്തമാവും....

    കഥയ്ക്കും അപ്പുറം വായന നടക്കണം ഒരു മികച്ച കഥയില്‍ എന്ന് കാട്ടി തരുന്നുണ്ട് ഈ കഥ ....
    പ്രശസ്ത എഴുത്തുകാരി രാജലക്ഷ്മിയുടെ "മാപ്പ്" എന്ന കഥ വായിച്ചത് ഈയടുത്താണ്.... (കഥാ ഗ്രൂപ്പില്‍ ആ കഥ പോസ്റ്റ്‌ ചെയ്തിരുന്നു... അതിലേക്കുള്ള വഴിയിതാ... മാപ്പ് - രാജലക്ഷ്മി . ചേച്ചി വായിച്ചിട്ടില്ലെങ്കില്‍ വായിക്കണേ....)

    അതിലും കഥയില്‍ പറയാത്ത ഭാഗങ്ങള്‍ വായനക്കാരന്‍ ഭാവനയില്‍ വായിച്ചെടുക്കണം എന്ന രീതി കണ്ടു... ഈ ശൈലി കണ്ടു പഠിക്കുന്നു എന്നിലെ എഴുത്തു വിദ്യാര്‍ത്ഥി...
    സലാം ചേച്ചി...
    അടുത്ത കഥയ്ക്കായ്‌ കാത്തിരിക്കുന്നു ...
    (പതിവു പോലെ ചേച്ചിയുടെ 'പായാരങ്ങള്‍ ' ബാക്കി ഭാഗങ്ങള്‍ എഴുതണം എന്ന് വിനയപൂര്‍വ്വം നിര്‍ബന്ധിക്കുന്നു...)

    സ്നേഹപൂര്‍വ്വം
    അനിയന്‍

    ReplyDelete
  21. "മരമെന്നു പേരിട്ട അവളുടെ കുറിപ്പുകളില്‍ അവസാനത്തേത് ഒരൂഞ്ഞാലിന്റെ പടമായിരുന്നു."

    നന്നായി എഴുതിയിരിക്കുന്നു ജീവിതത്തിലെ കാണാപാഠങ്ങള്‍..

    ReplyDelete
  22. വളരെ മനോഹരമായി എഴുതിയ കഥ ഏറെ ഇഷ്ടമായി ട്ടോ...

    ReplyDelete
  23. നന്നായി പറഞ്ഞു. മനസ്സിന് ചുറ്റുമുള്ള വേലി പൊളിച്ച് കൂടുതല്‍ കാഴ്ചകളും അനുഭവങ്ങളുമായി വീണ്ടും വരിക.

    ReplyDelete
  24. നാദിയ എന്ന "മരംകയറി" പിന്നെ ഭൂമിയിലേക്ക്‌ ഇറങ്ങാന്‍ കൂട്ടാക്കിയില്ല. മരക്കൊമ്പില്‍ ഊഞ്ഞാലാടി അവള്‍ അവസാന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തി. എന്തിനു? എല്ലാവരും എല്ലാം തുറന്നു പറയാറില്ലല്ലോ. എങ്കിലും വായനക്കൊടുവില്‍ മനസ്സില്‍ അതൊരു ചോദ്യമായി അവശേഷിക്കുന്നു. കാരണം നാദിയ മുമ്പേ അനുവാചകര്‍ക്കു പരിചിതയായ മിടുക്കിയായി കഴിഞ്ഞിരുന്നു. ഈ അവതരണ മികവിന് അഭിനന്ദനങ്ങള്‍. പുതുമയുള്ള പ്രമേയത്തിന്റെ നൂതനമായ ആഖ്യാനം എന്ന് പറയാം.

    ReplyDelete
    Replies
    1. അതെ ഞാനും ഇതാലോചിച്ചു.. നാദിയ എന്തിനു...

      Delete
  25. നല്ല ശൈലി.... ഇഷ്ടപ്പെട്ടു. പറയാതെ കൊറേ കാര്യങ്ങൾ പറയുന്ന മരങ്ങളും,മര‌ങ്കേറിപെൺകുട്ടികളും!!

    ReplyDelete
  26. പ്രച്ചഹ്നത്തിലെ രചനകള്‍ , കവിതകള്‍ മാത്രമേ വിട്ടു പോകാറുള്ളൂ..
    ഇതെന്തേ മുന്‍പ് കണ്ടില്ലാന്നാ ഞാന്‍ ചിന്തിക്കുന്നത്. അത് പോട്ടെ..
    നദിയ എന്തിനാവും മരിച്ചിരിക്കുക എന്നതാണ് ഇപ്പോഴത്തെ ചിന്ത. എന്തായാലും ഫൌസിയുടെ ശൈലി ഇതില്‍ പ്രതിഫലിപ്പിച്ചിട്ടുണ്ട് . ആശംസകള്‍ ..

    >> പടച്ചോന്‍ പറഞ്ഞത് അവള്‌ കേള്‍ക്കാതാണത്രേ>>>
    ഇതില്‍ "കേള്‍ക്കാതാണത്രേ" എന്നതു ഏതെന്കിലും പ്രാദേശിക ശൈലിയാണോ ? അക്ഷരത്തെറ്റ് ആണെങ്കില്‍ തിരുത്തിയെക്ക്.
    (ചുമ്മാ.. എന്തെങ്കിലും വിമര്‍ശിക്കാന്‍ വേണമല്ലോ)
    ----------------------------------
    അല്ലാ നമ്മുടെ ഷെഫിയുടെ കാര്യം മറന്നോ ?

    ReplyDelete
  27. ചില ചോദ്യങ്ങളുണ്ട്, കൃത്യമായൊരുത്തരം കിട്ടാത്തിടവരെ കുത്തി നോവിച്ചുകൊണ്ടേയിരിക്കും.

    ReplyDelete
  28. എത്രയൊക്കെ പുരോഗമിച്ചാലും സ്ത്രീ പല മരങ്ങൾ കയറുന്നത് ഇന്നും സമൂഹത്തിന് ദഹിക്കുകയില്ല. അതുകൊണ്ടാവാം ചില മരങ്ങളിൽ നിന്നും അവൾക്ക് തിരിച്ചിറക്കം അസാദ്ധ്യമാകുന്നത്. വളരെ നന്നായി എഴുതി.

    ReplyDelete
  29. വളരെ ഇഷ്ട്ടത്തോടെ വായിച്ചു വരികയായിരുന്നു. വായിക്കുമ്പോള്‍ എന്റെ പഴയ മരം കയറിയിരുന്ന കുട്ടികാലം മനസ്സില്‍ വന്നു പോയി..പക്ഷെ അവസാനം വിഷമമായി പോയി..അതോടെ മനസ്സില്‍ വന്ന ഓര്‍മ്മകള്‍ മരിക്കുകയും ചെയ്തു...

    www.ettavattam.blogspot.com

    ReplyDelete
  30. നന്നായി എഴുതിയ ഈ ചെറിയ കഥയില്‍ നിന്ന് ഒത്തിരി വായിക്കനാവുന്നു ഫൌസു....

    പക്ഷെ എനിക്കിഷ്ടപ്പെട്ട രീതിയിലുള്ള ഘടനാപരമായ സവിശേഷതകള്‍ ഉള്ള ഫൌസുവിന്റെ മികച്ച കഥ ഇതാണോ എന്ന് ഞാന്‍ ആലോചിക്കുകയായിരുന്നു... ഒരുപാടു തലങ്ങളില്‍ മികച്ചു നില്‍ക്കുമ്പോഴും കഥ എന്ന രീതിയിലുള്ള ഘടനാ സൌഷ്ടവത്തിന്റെ കാര്യത്തില്‍ 'സ്വം' തന്നെ ആയിരിക്കും മുന്നില്‍ നില്‍ക്കുന്നത് എന്നാണ് എന്റെ അഭിപ്രായം......

    ReplyDelete
  31. ഈ വഴിക്ക് ആദ്യമായാണു... ആദ്യ വരി വായിച്ചപ്പോൾ തന്നെഇത് വ്യത്യസ്ഥമായ ഒരു കഥയാണെന്നതോന്നൽ ഉണ്ടായി....വായിച്ച് തീർന്നപ്പോൾ രചയിതാവിന്റെ കഴിവും ക്രാഫ്റ്റും നന്നായി ഇഷ്ടപ്പെട്ടൂ..എല്ലാ ഭാവുകങ്ങളും...ഇനിയും തുടരുക...വളരെ സന്തോഷത്തോടെ ചന്തു നായർ

    ReplyDelete
  32. .ടി.വി.യില്‍ ഉത്സവപ്പിറ്റെന്നുഎന്ന സിനിമ .ഞാന്‍ പോയി കാണട്ടെ

    ReplyDelete
  33. വളരെ വ്യത്യസ്തവും മനോഹരവുമായ രചന..കഥ പറഞ്ഞ് വന്ന ആ പുതിയ രീതി തന്നെ മികവാറ്ന്നത്...ഇതില്‍ സത്യത്തില്‍ അവസാന ഭാഗത്തെ മരണകാരണം കഥക്ക് ശേഷം എന്നിലും ഒരു ചോദ്യചിഹ്ന്നമായി നിന്നൂട്ടൊ...സന്ദീപിന്റെ കമന്റ് വായിച്ചു..കഥാകാരി സൂചിപ്പിച്ച സൂചനകളിലൂടെ ഒന്ന് നോക്കാന്‍ ശ്റമിച്ചൂട്ടൊ..ഭാവന കുറവാണേ..അതോണ്ട് ആ ഭാഗം അതികം ചിന്തിക്കണ്ടാന്ന് വെച്ചു.. നാദിയ എന്തിനോ മരിക്കട്ടെ..ജീവിച്ചിരുന്നപ്പോ അവള്‍ വായനക്കാരുടെ മനസ്സിനേയും അടക്കി ഭരിക്കുന്നുണ്ട്..നല്ല attempt..ആശംസകള്‍...

    ReplyDelete
  34. അവസാനം പറയാതെ പറഞ്ഞു വെച്ച കാര്യത്തിന്റെ അവതരണം നന്നായിരിക്കുന്നു..

    ReplyDelete
  35. ഇപ്പോഴാണ് വായിച്ചത്.. ഒരു പാട് വ്യത്യസ്തമായ ശൈലി... നല്ലയെഴുത്ത്, നല്ല കഥ.. ആ പറയാതെ ബാക്കി വെച്ച ചോദ്യം തന്നെയാണ് എനിക്കേറെ ഇഷ്ടായത്. അതിനി വായനക്കാരുടെ മനസ്സില്‍ എരിയട്ടെ, കഥ ജീവിക്കാന്‍ നല്ലൊരു വഴികൂടിയാണത്.

    ReplyDelete
  36. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.....ആകാശത്തിലേക്ക് ഒരു ചോദ്യം തൊടുത്തു വിട്ടു....ഉത്തരത്തിനായി കാക്കാതെ പോകുന്നവര്‍...അവരുടേതാണ് ആനന്ത സാമ്രാജ്യം....ഉത്തരങ്ങള്‍ വന്നലട്ടാത്ത നീല നിശബ്ത മേഖല....നന്നയിട്ടെഴുതി...ആശംസകള്‍...

    ReplyDelete
  37. കുട്ടിക്കാലത്തിന്‍റെ ( കോളേജിലെത്തിയിട്ടും മരകേറിയിട്ടുണ്ടെന്നാണോര്‍മ്മ അതാരോടും പറയണ്ട)നോസ്റ്റാള്‍ജിക്ക് ഓര്‍മ്മകളിലൂടെ മരം കയറ്റി മുകളില്‍ നിന്നും ഒരൊറ്റ ഉന്താണല്ലോ ഫൌസിയ...

    ReplyDelete
  38. പുതുമയുള്ള വായന....ആശംസകള്‍........ പറയാതെ പറയുന്ന അക്ഷരങ്ങളുടെ വികൃതി ഇഷ്ടമായി.....

    ReplyDelete
  39. വളരെ ഹൃദ്യമായി
    അഭിനന്ദനങ്ങള്‍

    എന്റെ ചിന്തകള്‍
    http://admadalangal.blogspot.com/

    ReplyDelete